വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയുടെ വസ്ത്രധാരണം എന്തൊരു ബോര്‍! അന്ന് നേരില്‍ പറഞ്ഞു... പ്രതികരണം ഇങ്ങനെയെന്ന് യുവരാജ്

ഇന്‍ഡസ്റ്റഗഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു യുവരാജ്

മുംബൈ: ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന കാലത്തു മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വസ്ത്രധാരണം താനടക്കമുള്ള ടീമിലെ പല തരങ്ങളെയും നിരാശപ്പെടുത്തിയിരുന്നതായി മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. മുന്‍ ടീമംഗവും അടുത്ത കൂട്ടുകാരനുമായ മുഹമ്മദ് കൈഫുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു യുവി.

yuv ganguly

താനടക്കമുള്ള യുവതാരങ്ങള്‍ കരിയറിന്റെ തുടക്കകാലത്തു ദാദയെ ഭയത്തോടെയാണ് കണ്ടിരുന്നതെന്നു യുവി വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഇതു മാറി. എന്തു കാര്യവും മുഖത്തു നോക്കി പറയാമെന്ന തരത്തില്‍ അടുപ്പം അദ്ദേഹവുമായി ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു. ദാദയുമായി പല തമാശകളും തങ്ങള്‍ പങ്കിടുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രധാരണത്തില്‍ ഞങ്ങള്‍ നിരാശയാരിന്നു. ഒട്ടും മോഡേണായി വസ്ത്രം ധരിച്ച് ഗാംഗുലിയെ കണ്ടിട്ടില്ലെന്നും യുവി വ്യക്തമാക്കി.

ദാദ ടീമിന്റെ ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ അദ്ദേഹം നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഇക്കാര്യം നേരിട്ടു ദാദയോടു പറയുകയും ചെയ്തു. ദാദ പ്ലീസ്, നിങ്ങള്‍ ദേശീയ ടീമിന്റെ നായകനാണ്. ഇതു പോലെയുള്ള വസ്ത്രം ധരിക്കരുത്. എന്നാല്‍ എങ്ങനെയാണോ ഉള്ളത് അതു തന്നെ മതിയെന്നും ഇതിലൊക്കെ എന്തിരിക്കുന്നുവെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടിയെന്നും യുവി വെളിപ്പെടുത്തി.

ഗാംഗുലിയുടെ നിര്‍ദേശം കേട്ടില്ല! താനും വന്നത് കളിക്കാന്‍ തന്നെ... ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്ഗാംഗുലിയുടെ നിര്‍ദേശം കേട്ടില്ല! താനും വന്നത് കളിക്കാന്‍ തന്നെ... ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്

സച്ചിനു ദയയില്ല, സെവാഗ് അപകടകാരി, ദ്രാവിഡ് മതില്‍ തന്നെ!!- മുന്‍ 'ഇന്ത്യന്‍' സ്പിന്നര്‍സച്ചിനു ദയയില്ല, സെവാഗ് അപകടകാരി, ദ്രാവിഡ് മതില്‍ തന്നെ!!- മുന്‍ 'ഇന്ത്യന്‍' സ്പിന്നര്‍

താന്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഏറ്റവും പ്രിയപ്പെട്ടയാള്‍ ഗാംഗുലിയാണെന്നു യുവി വ്യക്തമാക്കി. ദാദ വലിയ പിന്തുണയായിരുന്നു നായകനായിരുന്നപ്പോള്‍ നല്‍കിയത്. പിന്നീട് എംഎസ് ധോണി നായകസ്ഥാനമേറ്റെടുത്തു. ഗംഗുലി, മഹി ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്നത് ബുദ്ധിമുട്ടുള്ള ചോദ്യമാണ്. മികച്ച പിന്തുണ ലഭിച്ചതിനാല്‍ തന്നെ ഗാംഗുലിക്കു കീഴിലാണ് കൂടുതല്‍ നല്ല ഓര്‍മകളുള്ളത്. മഹിയോ, വിരാട് കോലിയോ ദാദയെപ്പോലെ തനിക്കു പിന്തുണ നല്‍കിയിട്ടില്ലെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 22, 2020, 15:07 [IST]
Other articles published on Apr 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X