വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എങ്ങനെ മറക്കും ഈ പ്രകടനങ്ങള്‍', ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ഇന്ത്യന്‍ താരങ്ങളുടെ അഞ്ച് ബാറ്റിങ്

ഇന്ത്യയുടെ അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന പരമ്പര 5-1നാണ് ഇന്ത്യ നേടിയത്

1

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ തിരിച്ചടി മറന്ന് ഏകദിന പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി തോല്‍വിയോടെ പരമ്പര കൈവിട്ടിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് മത്സര ഏകദിന പരമ്പര ജയിച്ച് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം മറക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏകദിനത്തിലെ ഇന്ത്യയുടെ ടീം കരുത്തും ദക്ഷിണാഫ്രിക്കയിലെ പ്രകടനങ്ങളുമെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിന്റെ അന്തരീക്ഷം അത്ര മികച്ചതല്ല.

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവമാണ് എടുത്തുപറയേണ്ടത്. ഇരുവരുടെയും അസാന്നിധ്യം ഇന്ത്യയെ പ്രതികൂലമായിത്തന്നെ ബാധിച്ചേക്കും. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രകടനം കണ്ടറിയണം. വിരാട് കോലിയും ബിസിസി ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും പരമ്പരയില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യയുടെ അവസാന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിന പരമ്പര 5-1നാണ് ഇന്ത്യ നേടിയത്.

ദക്ഷിണാഫ്രിക്കയില്‍ പരിമിത ഓവറില്‍ ഭേദപ്പെട്ട പ്രകടനം തന്നെ ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കും. ഇത്തവണ 2018ലെ ചരിത്രം ആവര്‍ത്തിക്കുമോയെന്നത് കാത്തിരുന്ന് കാണണം. ഇന്ത്യയുടെ ഇതുവരെയുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത അഞ്ച് വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സൗരവ് ഗാംഗുലി (ജോഹാനസ്ബര്‍ഗ്)

സൗരവ് ഗാംഗുലി (ജോഹാനസ്ബര്‍ഗ്)

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിങ് നട്ടെല്ലായിരുന്നു. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ഗാംഗുലി ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ്. അതിലൊന്നാണ് 2001ല്‍ ജോഹാനസ്ബര്‍ഗില്‍ നടത്തിയ പ്രകടനം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു നായകനായ ഗാംഗുലി തന്റെ മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. 126 പന്തില്‍ നിന്ന് 127 റണ്‍സാണ് ഗാംഗുലി നേടിയത്. 14 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗാംഗുലിയുടെ പ്രകടനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതേ മത്സരത്തില്‍ 129 പന്തില്‍ 101 റണ്‍സും നേടി. ഒമ്പത് ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ പ്രകടനം.
എന്നാല്‍ ഈ മത്സരം ഇന്ത്യ തോറ്റു. ഗാംഗുലിയും സച്ചിനുമൊഴികെ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തിയതോടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 10 പന്ത് ബാക്കിനിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു. 133 റണ്‍സെടുത്ത് ഗാരി കേഴ്സ്റ്റന്‍ പുറത്താവാതെ നിന്നു. തോറ്റെങ്കിലും ഗാംഗുലിയുടെ അന്നത്തെ ബാറ്റിങ് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്.

2018ലെ ഹിറ്റ്മാന്‍ ഷോ

2018ലെ ഹിറ്റ്മാന്‍ ഷോ

2018ല്‍ പോര്‍ട്ട് എലിസബെത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ നടത്തിയ പ്രകടനം ഗംഭീരമായിരുന്നു. ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് രോഹിത്തിന്റെ ഈ സെഞ്ച്വറി പിറന്നത്. 126 പന്തുകള്‍ നേരിട്ട് 11 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു രോഹിത്തിന്റെ പ്രകടനം. രോഹിത്തിന്റെ മറ്റ് പ്രകടനങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ വലിയ പ്രകടനമെന്ന് പറയാനാവില്ലെങ്കിലും മറ്റെല്ലാം ഇന്ത്യന്‍ താരങ്ങളും നിരാശപ്പെടുത്തിയ പിച്ചില്‍ സെഞ്ച്വറി നേടിയ പ്രകടനം എന്ന നിലക്ക് ഇത് സവിശേഷ ഇന്നിങ്‌സാണ്. 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സാണ് ഇന്ത്യ നേടിയത്. 73 റണ്‍സിന് ഇന്ത്യ പരമ്പര നേടുകയും ചെയ്തു. കുല്‍ദീപ് യാദവ് നാല് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യയും യുസ് വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രോഹിത്തായിരുന്നു കളിയിലെ താരമായത്.

സെഞ്ച്വൂറിയനില്‍ സെഞ്ച്വറിയുമായി ഡബ്ല്യു വി രാമന്‍

സെഞ്ച്വൂറിയനില്‍ സെഞ്ച്വറിയുമായി ഡബ്ല്യു വി രാമന്‍

1992ലെ ഡബ്ല്യു വി രാമന്റെ സെഞ്ച്വറി പ്രകടനവും ഈ പട്ടികയില്‍ ഉള്‍പ്പെടും. പരമ്പരയിലെ മൂന്നാം മത്സരത്തിന് സെഞ്ച്വൂറിയനായിരുന്നു വേദി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് രാമന്റെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 148 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 114 റണ്‍സാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഇന്ത്യയുടെ നായകന്‍. നാല് വിക്കറ്റ് ബാക്കിനിര്‍ത്തി നാല് വിക്കറ്റിനാണ് ഇന്ത്യ മത്സരം ജയിച്ചത്. 16 പന്തില്‍ 27 റണ്‍സുമായി രവി ശാസ്ത്രി അന്ന് പുറത്താവാതെ നിന്നു.

യൂസഫ് പഠാന്റെ വെടിക്കെട്ട്

യൂസഫ് പഠാന്റെ വെടിക്കെട്ട്

2011ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലായിരുന്നു യൂസഫ് പഠാന്റെ വെടിക്കെട്ട് പ്രകടനം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 251 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍വെച്ചത്. ഹാഷിം അംലയുടെ (116*) സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷപെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയപ്പോഴാണ് അംല തിളങ്ങിയത്. മറുപടിക്കിറങ്ങിയ ഇന്ത്യക്കും വന്‍ തകര്‍ച്ച നേരിട്ടെങ്കിലും മധ്യനിരയില്‍ യൂസഫ് പഠാന്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 70 പന്തുകള്‍ മാത്രം നേരിട്ട് എട്ട് വീതം സിക്‌സും ഫോറും പറത്തിയ യൂസഫ് 105 റണ്‍സെടുത്താണ് പുറത്തായത്. 150 സ്‌ട്രൈക്കറേറ്റിലായിരുന്നു യൂസഫിന്റെ പ്രകടനം. എന്നാല്‍ ഈ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക 33 റണ്‍സിന് വിജയിച്ചു. മത്സരം തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാന്‍ യൂസഫിന്റെ പ്രകടനത്തിന് സാധിച്ചു.

കേപ്ടൗണിലെ കോലി ഷോ

കേപ്ടൗണിലെ കോലി ഷോ

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന ഏകദിന സ്‌കോറെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. ഈ പ്രകടനം പിറന്നത് 2018ലെ ഏകദിന പരമ്പരയിലെ കേപ്ടൗണ്‍ മത്സരത്തിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി മൂന്നാം നമ്പറില്‍ കോലി ക്രീസിലെത്തി. 159 പന്തുകള്‍ നേരിട്ട് 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 160 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. ക്ലാസിക് ഇന്നിങ്‌സ് എന്ന് വിളിക്കാവുന്ന പ്രകടനമായിരുന്നു ഇത്. ശിഖര്‍ ധവാന്‍ (76) മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടി. ഇന്ത്യ മുന്നോട്ടുവെച്ച 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 179 റണ്‍സിന് കൂടാരം കയറി. 124 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്.

Story first published: Monday, January 17, 2022, 15:24 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X