വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!

ടെസ്റ്റ് പരമ്പരയില്‍ ചില താരങ്ങളുടെ പ്രകടനം നിര്‍ണായകമാണ്

By Manu
ഓസ്‌ട്രേലിയയിൽ ടീം ഇന്ത്യ നേടുമോ? | OneIndia Malayalam

മുംബൈ: ഇംഗ്ലണ്ട് ദുരന്തത്തിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി വിജയവഴിയില്‍ തിരിച്ചെത്തിയ ടീം ഇന്ത്യ ഇനി ഓസ്‌ട്രേലിയയിലാണ് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയാവും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. മുരളി വിജയ്, രോഹിത് ശര്‍മ, പാര്‍ഥീവ് പട്ടേല്‍ എന്നിവരെയെല്ലാം ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്ക് പൂര്‍ണമായി ഭേദമാവാത്തതിനാല്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പുറത്തു തന്നെയാണ്.

ടീം ഇന്ത്യക്ക് ടെസ്റ്റില്‍ കംഗാരു ഫ്രൈ ഒരുക്കാം!! ഇംഗ്ലീഷ് പര്യടനം മറക്കരുത്, വേണം ചില മാറ്റങ്ങള്‍ടീം ഇന്ത്യക്ക് ടെസ്റ്റില്‍ കംഗാരു ഫ്രൈ ഒരുക്കാം!! ഇംഗ്ലീഷ് പര്യടനം മറക്കരുത്, വേണം ചില മാറ്റങ്ങള്‍

2019 ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടേത്!! കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍... കോലിക്കൊപ്പം ഷമിയും 2019 ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടേത്!! കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍... കോലിക്കൊപ്പം ഷമിയും

അവസാനത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ 0-2നു പരാജയപ്പെട്ടിരുന്നു. ഇത്തവണ വിലക്ക് മൂലം സൂപ്പര്‍ താരങ്ങളാട സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലെന്നത് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ചില താരങ്ങളുടെ പ്രകടനം ഈ പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് ലോകേഷ് രാഹുല്‍. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഭേദപ്പട്ട പ്രകടനമാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നതെങ്കിലും ടെസ്റ്റില്‍ താരം മോശം ഫോമിലാണ്. മികച്ച പ്രകടനം നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ രാഹുലിന് ലഭിച്ച അവസരം കൂടിയാണ് ഓസീസിനെതരായ ടെസ്റ്റ് പരമ്പര. അവസാനമായി ഇന്ത്യ ഓസീസില്‍ പര്യടനത്തിയപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. അന്ന് രണ്ടാം ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി രാഹുല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായതിന് ഓസ്‌ട്രേലിയയില്‍ പ്രായശ്ചിത്തം ചെയ്യുകയാവും ഇത്തവണ താരത്തിന്റെ ലക്ഷ്യം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഒരു ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഫോം ടെസ്റ്റിലും ആവര്‍ത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളില്‍ കളിച്ചതൊഴിച്ചാല്‍ മറ്റുള്ളവയില്‍ രോഹിത് കാഴ്്ചക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്ക് ഏറെ യോജിക്കുന്നതാണ് ഓസ്‌ട്രേലിയയിലെ പിച്ചുകള്‍.
കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ വലിയ ഇന്നിങ്‌സുകള്‍ കളിച്ച് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് ഹിറ്റ്മാന്‍.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ യുവതാരം റിഷഭ് പന്തായിരിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പയില്‍ രണ്ടു തവണ 90നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ പന്തിനായിരുന്നു. കൂടാതെ അതിനു മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ സെഞ്ച്വറിയും പന്ത് നേടി.
ഓസ്‌ട്രേിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഈ ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് താരം. വിക്കറ്റ് കീപ്പിങിലെ ചില പോരായ്മകള്‍ കൂടി പരിഹരിക്കാനായാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പന്തിനാവും

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഫീല്‍ഡിങിലും ജഡേജ തീപ്പൊരിയാണ്.
ഓസ്‌ട്രേലിയയില്‍ ഇതാദ്യമായാണ് അദ്ദേഹം ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നത്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയന്‍ പിച്ചില്‍ ജഡേജയുടെ പ്രകടനം ഏങ്ങനെയായിരിക്കുമെന്നാണ് അറിയാനുള്ളത്.

പൃഥ്വി ഷാ

പൃഥ്വി ഷാ

റിഷഭ് പന്തിനെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് വരവറിയിച്ചത്. പരമ്പരയില്‍ 237 റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കു വാനോളം പ്രതീക്ഷയുള്ള താരമാണ് പൃഥ്വി. ടീമിന് മികച്ച തുടക്കം നല്‍കാന്‍ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന് കഴിയുമെന്ന് ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.

Story first published: Tuesday, November 13, 2018, 13:40 [IST]
Other articles published on Nov 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X