വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന് തിളക്കം കൂട്ടാന്‍ വിയര്‍പ്പല്ല, ഉമിനീരാണ് ബെസ്റ്റ്... കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ പറയും

ഐസിസി ഉമിവീരിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്

മുംബൈ: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ കര്‍ശന മാര്‍നിര്‍ദേശങ്ങളാണ് ഐസിസി കൊണ്ടു വന്നിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി ബൗളര്‍മാര്‍ പന്തിന് തിളക്കം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. പകരം കൃത്രിമായ മറ്റെന്തെങ്കിലും സാധനങ്ങളോ വിയര്‍പ്പോ ഉപയോഗിക്കാമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ക്രിക്കറ്റിന്റെ ആരംഭകാലം മുതല്‍ ബൗളര്‍മാര്‍ പന്തിന് തിളക്കം കിട്ടുന്നതിന് ഉമിനീര് പ്രയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇതു വിലക്കിയതാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന സംസാരവിഷയം. ഐസിസിയുടെ പുതിയ തീരുമാനം ബാറ്റ്‌സ്മാര്‍ക്കു ഗുണം ചെയ്യുന്നതാണെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്. ടെസ്റ്റ് ക്രിക്കറ്റിലായിരിക്കും ഇത് കൂടുതല്‍ പ്രകടമാവുകയെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഉമിനീരിന് വിലക്കേര്‍പ്പെടുത്തിയത് ഒരു താല്‍ക്കാലിക നടപടി മാത്രമാണെന്നും വൈറസിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായി അവസാനിച്ചാല്‍ ഈ വിലക്ക് പിന്‍വലിക്കുമെന്നുമാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

1

വിയര്‍പ്പിനു പകരം എന്തുകൊണ്ടാണ് ബൗളര്‍മാര്‍ പന്തിന് തിളക്കം കിട്ടാന്‍ ഉമിനീര് തന്നെ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍നിര പേസര്‍ മുഹമ്മദ് ഷമി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍. പന്തിന് കൂടുതല്‍ ഭാരവും അതോടൊപ്പം സോഫ്റ്റാവുന്നതിനു വേണ്ടിയും റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതിനു വേണ്ടിയുമാണ് ഉമിനീര് പ്രയോഗിക്കുന്നതെന്ന് ഷമി വ്യക്തമാക്കി. ഉമിനീര് പ്രയോഗിച്ചാല്‍ പന്തിന് നല്ല കാഠിന്യവും തിളക്കവും കിട്ടുമെന്നും ഷമി പറയുന്നു. എന്നാല്‍ ഉമിനീര് ഇനി ഉപയോഗിക്കരുതെന്ന വിലക്ക് കനത്ത തിരിച്ചടിയാണെന്നും ഷമി വ്യക്തമാക്കി.

ഉമിനീര് ഇല്ലെങ്കില്‍ പന്ത് മുമ്പത്തേതു പോലെ വായുവില്‍ കട്ട് ചെയ്യില്ലെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകള്‍ ക്യുറേറ്റര്‍മാര്‍ ഇനിയുള്ള മല്‍സരങ്ങള്‍ക്കു തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളിയില്‍ എത്ര വലിയ ഇംപാക്ടാവാണ് ഉണ്ടാക്കുകയെന്ന് നമ്മള്‍ മനസ്സിലാക്കണം. ഉമിനീര് പോലെ റിവേഴ്‌സ് സ്വിങിന് വിയര്‍പ്പ് ഫലപ്രദമല്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. കുറക്കൂടി ബൗളിങ് സൗഹൃദമുള്ള പിച്ചുകള്‍ ഇനി തയ്യാറാക്കുകയെന്നത് ഐസിസിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2

പേസര്‍മാര്‍ക്കു മാത്രമല്ല സ്പിന്നര്‍മാര്‍ക്കും സമാനമായ അഭിപ്രായം തന്നെയാണുള്ളത്. മധ്യഓവറുകളില്‍ ഉമിനീരാണ് പന്ത് നന്നായി ടേണ്‍ ചെയ്യിക്കാന്‍ തങ്ങള്‍ സഹായിക്കുന്നത്. ഇനിയുള്ള മല്‍സരങ്ങളില്‍ ഇതിനു കഴിഞ്ഞില്ലെങ്കില്‍ അതു പ്രശ്‌നം തന്നെയാണെന്നു ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ചൂണ്ടിക്കാട്ടി. ചഹലിന്റെ സ്പിന്‍ പങ്കാളിയായ കുല്‍ദീപ് യാദവും ഇതിനോടു യോജിക്കുന്നു. ബാറ്റ്‌സ്മാനെ വായുവില്‍ ബീറ്റ് ചെയ്യാന്‍ ഇനി തങ്ങള്‍ക്കു കഴിയില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇത് അഡ്ജസ്റ്റ് ചെയ്യാമെന്നു വയ്ക്കാം, എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് കുല്‍ദീപ് പറയുന്നു.

ഇന്ത്യന്‍ ടീമിലെ ഒരാളുടെ കട്ട ഫാന്‍! തന്നില്‍ അദ്ദേഹം ഏറെ വിശ്വാസമര്‍പ്പിച്ചു- രാഹുല്‍ഇന്ത്യന്‍ ടീമിലെ ഒരാളുടെ കട്ട ഫാന്‍! തന്നില്‍ അദ്ദേഹം ഏറെ വിശ്വാസമര്‍പ്പിച്ചു- രാഹുല്‍

ഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാരഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാര

മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും വിയര്‍പ്പ് ഉമിനീര് പോലെ ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി. പന്തിന് തിളക്കമില്ലെങ്കില്‍ അത് വായുവില്‍ നന്നായി ഡിപ്പ് ചെയ്യില്ലെന്നും വേണ്ടത്ര സ്പിന്‍ ലഭിക്കില്ലെന്നും ഭാജി പറഞ്ഞു. ബൗളര്‍മാര്‍ വലിയ കുഴപ്പത്തിലായിരിക്കുകയാണ്. പന്ത് പുതിയതാണെങ്കില്‍ മാത്രം വിയര്‍പ്പ് പ്രയോഗിച്ചാല്‍ തിളക്കം ലഭിക്കും. എന്നാല്‍ പന്ത് പഴക്കം ചെന്നാല്‍ പിന്നെ വിയര്‍പ്പ് ഫലപ്രദമല്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉമിനീരിന് ബദലായി മെഴുക് ഉപയോഗിക്കുന്നത് പന്തിന് തിളക്കം കിട്ടാന്‍ ബൗളര്‍മാരെ സഹായിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാരെ സഹായിക്കുന്നതിനുവേണ്ടി 45-50 ഓവറുകള്‍ക്കിടെ പന്ത് മാറ്റണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

Story first published: Monday, June 15, 2020, 16:01 [IST]
Other articles published on Jun 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X