വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് ബോള്‍ ഇന്ത്യയെ വലയ്ക്കുമോ? ആദ്യ പരിശീലനം കഴിഞ്ഞു, രഹാനെ പറയുന്നത്...

22 മുതലാണ് പിങ്ക് ബോള്‍ ടെസ്റ്റ് നടക്കുന്നത്

ഇന്‍ഡോര്‍: ചരിത്രത്തില്‍ ആദ്യമായി ഡേ- നൈറ്റ് ടെസ്റ്റില്‍ അരങ്ങേറുന്നതിനായി ടീം ഇന്ത്യ തയ്യാറെടുപ്പ് നേരത്തേ ആരംഭിച്ചു. ഈ മാസം 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് പിങ്ക് ബോള്‍ ഉപയോഗിച്ച് ഇന്ത്യ ആദ്യമായി ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേയുള്ള ഈ ചരിത്ര ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം നടത്തി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ടീമിലെ നിരവധി താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടത്. അതിനു ശേഷം അവര്‍ ആദ്യ ടെസ്റ്റിന്റെ വേദിയായ ഇന്‍ഡോറില്‍ ടീമംഗങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു.

ഇന്ത്യ vs ബംഗ്ലാദേശ്: ഇനി ധോണിയല്ല, സാഹയാവും ബംഗ്ലാ 'കില്ലര്‍'... ആ റെക്കോര്‍ഡ് തെറിച്ചേക്കുംഇന്ത്യ vs ബംഗ്ലാദേശ്: ഇനി ധോണിയല്ല, സാഹയാവും ബംഗ്ലാ 'കില്ലര്‍'... ആ റെക്കോര്‍ഡ് തെറിച്ചേക്കും

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് പരിശീലനത്തിലേര്‍പ്പെട്ടത്. ചേതേശ്വര്‍ പുജാര, മുഹമ്മദ് ഷമി, വൃധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ എന്നിവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ പിങ്ക് ബോളിനെതിരേ കളിച്ചവരാണ്. പിങ്ക് ബോള്‍ കൊണ്ടുള്ള ആദ്യത്തെ പരിശീലനത്തിനു ശേഷം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് രഹാനെ.

വ്യത്യസ്ത ബോള്‍ ഗെയിം

വ്യത്യസ്ത ബോള്‍ ഗെയിം

മറ്റു ടെസ്റ്റുകള്‍ പോലെ ആയിരിക്കില്ല കൊല്‍ക്കത്ത ടെസ്‌റ്റെന്നും വ്യത്യസ്ത ബോള്‍ ഗെയിം തന്നെയായിരിക്കും ഈഡന്‍ ഗാര്‍ഡന്‍സിലേതെന്നും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ വ്യക്തമാക്കി.രണ്ടു പിങ്ക് ബോളുകള്‍ ഉപയോഗിച്ച് മൂന്നോ, നാലോ സെഷനുകളായി തങ്ങള്‍ പരിശീലനം നടത്തി. ഒന്ന് പകലായിരുന്നെങ്കില്‍ മറ്റൊന്നു രാത്രിയിലായിരുന്നു. ഷമിയും ജഡേജയും തനിക്കൊപ്പമുണ്ടായിരുന്നു. ആദ്യമായാണ് പിങ്ക് ബോള്‍ കൊണ്ട് താന്‍ കളിച്ചതെന്നും രഹാനെ പറഞ്ഞു.

റെഡ് ബോളിനേക്കാള്‍ സ്വിങും സീമും

റെഡ് ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തമാണ് പിങ്ക് ബോള്‍. പന്തിന്റെ സ്വിങും സീമും മനസ്സിലാക്കി ശരീരത്തോടു കൂടുതല്‍ ചേര്‍ന്ന് ഷോട്് കളിക്കാനാണ് പരിശീലനത്തില്‍ ശ്രമിച്ചത്. റെഡ് ബോളിനേക്കാള്‍ സ്വിങും സീമും എല്ലാം പിങ്ക് ബോളിനുണ്ട്. അതുകൊണ്ടു തന്നെ അല്‍പ്പെ ലേറ്റായി മാത്രമേ ഷോട്ട് കളിക്കാന്‍ കഴിയൂ.
തങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ രാഹുല്‍ ഭായിയും (രാഹുല്‍ ദ്രാവിഡ്) അവിടെയുണ്ടായിരുന്നു. പിങ്ക് ബോളിനെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചതായും രഹാനെ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയാണ് മുന്‍ ഇതിഹാസ താരം കൂടിയായ ദ്രാവിഡ്.

എല്ലാവരും പെട്ടെന്ന് പൊരുത്തപ്പെടും

എല്ലാവരും പെട്ടെന്ന് പൊരുത്തപ്പെടും

കൊല്‍ക്കത്തയില്‍ രണ്ടു നല്ല പ്രാക്ടീസ് സെഷനുകള്‍ ഇന്ത്യക്കു ലഭിക്കുമെന്നാണ് കരുതുന്നതെന്നു രഹാനെ വ്യക്തമാക്കി. ടീമിലെ എല്ലാവര്‍ക്കും പിങ്ക് ബോളുമായി പെട്ടെന്നു തന്നെ പൊരുത്തപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനസികാവസ്ഥയാണ് പ്രധാനം. പിങ്ക് ബോളുമായി മാനസികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാവും.
സാധാരണയായി മഞ്ഞവീഴ്ചയുള്ളപ്പോള്‍ കാര്യങ്ങള്‍ ബാറ്റ്‌സ്മാന് കൂടുതല്‍ അനുകൂലമാവാറുണ്ട്. എന്നാല്‍ പിങ്ക് ബോളിനെതിരേ കളിക്കുമ്പോള്‍ എന്താവും സംഭവിക്കുകയെന്നു അറിയില്ല. 2016ല്‍ നമ്മുടെ സ്പിന്നര്‍മാര്‍ ദുലീപ് ട്രോഫിയില്‍ കൂക്കാബുറ പിങ്ക് ബോള്‍ കൊണ്ട് കളിച്ചിരുന്നതായും രഹാനെ വിശദമാക്കി.

പേസര്‍മാരെ തുണയ്ക്കും

പേസര്‍മാരെ തുണയ്ക്കും

നേരത്തേ ദുലീപ് ട്രോഫിയില്‍ ഉപയോഗിച്ച കൂക്കാബുറ പിങ്ക് ബോളും ഇപ്പോള്‍ കൊല്‍ക്കത്ത ടെസ്റ്റിനുള്ള എസ്ജി പിങ്ക് ബോളും വ്യത്യസ്തമാണന്നു രഹാനെ ചൂണ്ടിക്കാട്ടുന്നു. കൂക്കാബുറ പന്ത് ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതാണെന്നായിരുന്നു മറ്റുള്ളവര്‍ തന്നോടു പറഞ്ഞത്. എന്നാല്‍ ബെംഗളൂരുവില്‍ പരിശീലനം നടത്തിയപ്പോള്‍ എസ്ജി പിങ്ക് ബോള്‍ പേസര്‍മാരെയാണ് കൂടുതല്‍ തുണച്ചത്. സ്പിന്നര്‍മാര്‍ക്കു കാര്യങ്ങള്‍ കുറച്ചു ബുദ്ധിമുട്ടാവും. കൂക്കാബുറ ബോളിനെും എസ്ജി ബോളിനെയും താരതമ്യം ചെയ്യുകയെന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. കാരണം പിങ്ക് ബോളിനെതിരേ മുമ്പ് കളിച്ച പരിചയം തനിക്കില്ലെന്നും രഹാനെ വിശദമാക്കി.

Story first published: Wednesday, November 13, 2019, 12:04 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X