വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: ഉത്തപ്പയാണ് താരം, വില 1.5 കോടി രൂപ!!, രണ്ടു കോടിയുള്ള ഒരാള്‍ പോലുമില്ല

പഠാന്‍, ചൗള എന്നിവരാണ് ഉത്തപ്പയുടെ താഴെയുള്ളത്

IPL 2020 Auction: Robin Uthappa, Yusuf Pathan among Indians in top price brackets

മുംബൈ: ഐപിഎല്ലിന്റെ താരലേലം ഈ മാസം 19നു കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കാവും ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 19ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ ലേലം നടക്കുന്നത്. ഇതാദ്യമായാണ് ലേലത്തിനു കൊല്‍ക്കത്ത വേദിയാവുന്നത്.

ലോകകപ്പില്‍ എന്ത് കൊണ്ട് ധോണിയെ ഏഴാമനാക്കി? കംപ്യൂട്ടറിന് പിഴച്ചു, കാരണം റണ്ണൗട്ടെന്ന് ശാസ്ത്രിലോകകപ്പില്‍ എന്ത് കൊണ്ട് ധോണിയെ ഏഴാമനാക്കി? കംപ്യൂട്ടറിന് പിഴച്ചു, കാരണം റണ്ണൗട്ടെന്ന് ശാസ്ത്രി

അടിസ്ഥാന വിലയുടെ അടിസ്ഥാനത്തിലാണ് ലേലത്തില്‍ കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. 20 ലക്ഷത്തില്‍ തുടങ്ങി രണ്ടു കോടി വരെയാണ് ഒരു താരത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടു കോടിയുള്ള ഒരു ഇന്ത്യന്‍ താരം പോലും ഇല്ലെന്നതാണ് ശ്രദ്ധേയം. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

റോബിന്‍ ഉത്തപ്പ (1.5 കോടി)

റോബിന്‍ ഉത്തപ്പ (1.5 കോടി)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരം. 1.5 കോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില. മറ്റൊരു ഇന്ത്യന്‍ താരവും ഈ കാറ്റഗറിയില്‍ ഇല്ല.
ദീര്‍ഘകാലം കെകെആറിന്റെ ഭാഗമായിരുന്ന ഉത്തപ്പയെ കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ നിന്നും 282 റണ്‍സാണ് താരത്തിനു നേടാനായത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ കേരളത്തിനായി കളിക്കുന്ന ഉത്തപ്പ മികച്ച പ്രകടനമാണ് നടത്തുന്നത്. രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ കളിയില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.

യൂസഫ്, ചൗള, ഉനാട്കട്ട് (1 കോടി)

യൂസഫ്, ചൗള, ഉനാട്കട്ട് (1 കോടി)

ഒരു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍, സ്പിന്നര്‍ പിയൂഷ് ചൗള. പേസര്‍ ജയദേവ് ഉനാട്കട്ട് എന്നിവരുണ്ട്.
ഉത്തപ്പയെപ്പോലെ കെകെആര്‍ തഴഞ്ഞ മറ്റൊരു താരമാണ് ചൗള, ഐപിഎല്ലിന്റെ ചരിത്രത്തില്‍ 150 വിക്കറ്റുകളെടുത്തിട്ടുള്ള നാലു ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. റൈറ്റ് ടു മാച്ച് കാര്‍ഡ് കെകെആര്‍ തന്നെ ചൗളയെ തിരികെ വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ യൂസഫിനെ ഇത്രയുമുയര്‍ന്ന തുകയ്ക്ക് ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ വാങ്ങുമോയെന്നത് സംശയമാണ്.
കഴിഞ്ഞ രണ്ടു ലേലത്തിലും ഏറ്റവുമുയര്‍ന്ന വില ലഭിച്ച ഉനാട്കട്ടിന് ഇത്തവണ അത്ര ഡിമാന്റുണ്ടായേക്കില്ല. സ്ഥിരത പുലര്‍ത്താനാവുന്നില്ലെന്നതാണ് ഇടംകൈയന്‍ പേസറുടെ പ്രധാന പോരായ്മ.

പുജാര, വിഹാരി, മോഹിത് (50 ലക്ഷം)

പുജാര, വിഹാരി, മോഹിത് (50 ലക്ഷം)

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയുടെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. മറ്റൊരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കും ഇതേ വില തന്നെയാണുള്ളത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയ താരമാണ് വിഹാരി. എന്നാല്‍ കഴിഞ്ഞ സീസണില്‍ പുജാരയ്ക്കു ടീമില്ലായിരുന്നു. ലേലത്തില്‍ അദ്ദേഹത്തിനായി ഒരു ഫ്രാഞ്ചൈസിയും രംഗത്തു വന്നിരുന്നില്ല.
പേസര്‍മാരായ മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, ബാറ്റ്‌സ്മാന്‍ മനോജ് തിവാരി, സൗരഭ് തിവാരി, വിക്കറ്റ് കീപ്പര്‍ നമന്‍ ഓജ എന്നിവരുടെയും അടിസ്ഥാന വില 50 ലക്ഷമാണ്.

Story first published: Saturday, December 14, 2019, 12:01 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X