Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ്, കോലിയുടെ കവര്‍ഡ്രൈവ്', ഷോട്ടുകളിലെ ഇഷ്ട താരങ്ങളെക്കുറിച്ച് കാര്‍ത്തിക്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുന്നതിന് പിന്നാലെ ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദവും ടി20 ലോകകപ്പും വരികയാണ്. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആവേശത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നത്. ടി20 ലോകകപ്പിന്റെ ഷെഡ്യൂളും ഇന്ന് ഐസിസി പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഇപ്പോഴിതാ ടി20 ലോകകപ്പിന് മുമ്പായി തന്റെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. ലോകകപ്പില്‍ അവസാന നാലിലെത്തുന്ന താരങ്ങളെ പ്രവചിച്ച ദിനേഷ് കാര്‍ത്തിക് ഷോട്ടുകളില്‍ തന്റെ ഇഷ്ട താരങ്ങള്‍ ആരൊക്കെയാണെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

dineshkarthik

സ്‌ട്രൈയ്റ്റ് ഡ്രൈവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പകരക്കാരനില്ലെന്നാണ് ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. തന്റെ ഇഷ്ട ഷോട്ടുകളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കവര്‍ ഡ്രൈവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. കോലിയേക്കാളും നന്നായി കവര്‍ഡ്രൈവ് കളിക്കുന്ന മറ്റാരെയും കണ്ടിട്ടില്ലെന്നും വളരെ അനായാസമായാണ് കോലി കവര്‍ഡ്രൈവ് കളിക്കുന്നതെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് ഇഷ്ടമാണെന്നും നന്നായി സ്‌ട്രോക്ക് ചെയ്ത് കളിക്കുന്ന താരങ്ങളില്‍ സെവാഗ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് സ്വീപ് ഷോട്ട് കളിക്കുക വളരെ പ്രയാസമാണ്. അതിനാല്‍ത്തന്നെ ആ ഷോട്ട് പൂര്‍ണ്ണതയോടെ കളിക്കുന്ന താരങ്ങളും ചുരുക്കമാണ്. പേസര്‍മാര്‍ക്കെതിരേ റിഷഭ് പന്താണ് കേമനെന്ന് പറഞ്ഞ കാര്‍ത്തിക് സ്പിന്നര്‍മാര്‍ക്കെതിരേ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയാണ് റിവേഴ്‌സ് സ്വീപ്പിലെ മികച്ചവനായി തിരഞ്ഞെടുത്തത്.

സ്‌കൂപ്പ് ഷോട്ടില്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയാണ് മികച്ചവെന്ന് കാര്‍ത്തിക് പറഞ്ഞത്. ബട്‌ലറിന്റെ ബാറ്റിങ് കാണുന്നത് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് ഷോട്ടില്‍ മാര്‍ക്കസ് ട്രസ്‌ക്കോത്തിക്കിനെ തിരഞ്ഞെടുത്ത കാര്‍ത്തിക് പുള്‍ ഷോട്ടില്‍ നിലവിലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് തിരഞ്ഞെടുത്തത്. സിക്‌സര്‍ പറത്തുന്നവരില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. തന്റെ ശാരീരിക ക്ഷമതയെ കളത്തില്‍ നന്നായി ഉപയോഗിക്കുന്ന താരമാണ് പൊള്ളാര്‍ഡ്.

36കാരനായ കാര്‍ത്തിക് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നെങ്കിലും അവസരം ലഭിച്ചേക്കില്ല. ഇന്ത്യക്കായി 26 ടെസ്റ്റും 94 ഏകദിനവും 32 ടി20യും കാര്‍ത്തിക് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കെകെആറിന്റെ ക്യാപ്റ്റനായിരുന്നു കാര്‍ത്തിക്. നിലവില്‍ കമന്റേറ്ററെന്ന നിലയിലും കാര്‍ത്തിക് പ്രവര്‍ത്തിക്കുന്നുണ്ട്.

Story first published: Tuesday, August 17, 2021, 20:34 [IST]
Other articles published on Aug 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+