For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ പേസര്‍മാരുടെ ആ തന്ത്രം ഫലിക്കില്ല, രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. ഐപിഎല്ലിന് പിന്നാലെ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക്് വിമാനം കയറും. ലോക ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നാലു ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. നിലവില്‍ ഇന്ത്യയാണ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ തലപ്പത്ത്. തൊട്ടുപിന്നില്‍ ഓസ്‌ട്രേലിയയും തുടരുന്നു.

ഐതിഹാസിക ജയം

പുതിയ കാലത്ത് ടെസ്റ്റില്‍ ഇന്ത്യ കയ്യടക്കി വെച്ചിരിക്കുന്ന ആധിപത്യം തകര്‍ക്കുകയാണ് കംഗാരുക്കളുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാട് കോലിയും കൂട്ടരും ഐതിഹാസിക ജയം കുറിച്ചിരുന്നു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഓസ്‌ട്രേലിയ ഇന്ത്യയോടു കൂടി തോറ്റതോടെ മാനം കപ്പലുകയറി.

പ്രധാന അങ്കം

എന്തായാലും ഇത്തവണ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും മിന്നും ഫോമിലാണ്. ലോകകപ്പിന് ശേഷം ടെസ്റ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യമുറപ്പ്. ഇന്ത്യയുടെ പേസ് നിരയും ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയും തമ്മിലായിരിക്കും പോരാട്ടം. ഈ വര്‍ഷമാദ്യം കംഗാരുപ്പട ഇന്ത്യയില്‍ കളിച്ചപ്പോള്‍ ആരാധകര്‍ ഇതിന് സാക്ഷ്യം വഹിച്ചിരുന്നു.

ഫലം കാണില്ല

ഷോര്‍ട്ട് പിച്ചുകളായിരിക്കും ഓസീസ് ബാറ്റ്‌സ്മാന്മര്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ പ്രധാന ആയുധം, പറയുന്നത് മറ്റാരുമല്ല, ഓസ്‌ട്രേലിയയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ മാത്യൂ വെയ്ഡ് തന്നെ. ന്യൂസിലാന്‍ഡിന്റെ പേസ് ബൗളര്‍ നീല്‍ വാഗ്നറെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ അനുകരിക്കുന്നത്. പന്തിനെ കുത്തിയുയര്‍ത്തി ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നീല്‍ വാഗ്നറെ എതിരിടുന്നതുപോലുള്ള ബുദ്ധിമുട്ട് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും അഭിമുഖീകരിക്കുമ്പോള്‍ അനുഭവപ്പെടില്ലെന്നാണ് മാത്യൂ വെയ്ഡ് പറയുന്നത്.

വാഗ്നർ കെണി

വാഗ്നറുടെ ബൗണ്‍സറുകള്‍ ഏതൊരു ബാറ്റ്‌സ്മാനെയും അത്ഭുതപ്പെടുത്തും. കൃത്യതയാണ് വാഗ്നറുടെ ബൗണ്‍സറുകളുടെ പ്രത്യേകത, താരം ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ ടെസ്റ്റില്‍ ഏറ്റുമുട്ടിയത്. പരമ്പര ഓസ്‌ട്രേലിയ ഏകപക്ഷീയമായി ജയിച്ചെങ്കിലും പെര്‍ത്തിലെ വാഗ്നര്‍ - വെയ്ഡ് പോരാട്ടം ലോകക്രിക്കറ്റില്‍ ശ്രദ്ധനേടി. വെയ്ഡിനായി പ്രത്യേകം ബൗണ്‍സര്‍ കെണിയാണ് വാഗ്നര്‍ ഒരുക്കിയത്.

ഓസ്ട്രേലിയ - ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര

ഇതിനായി ഫീല്‍ഡര്‍മാരെ ലെഗ് സൈഡിലും ഡീപ് ലെഗ് സൈഡിലും വാഗ്നര്‍ നിയോഗിച്ചു. വാഗ്നറുടെ തന്ത്രം മുന്നില്‍ക്കണ്ട് ഒട്ടനവധി പന്തുകളാണ് മാത്യൂ വെയ്ഡ് കളിക്കാതെ കളഞ്ഞത്. ഇതിനിടയില്‍ നിരവധി തവണ വാഗ്നറുടെ പന്തുകള്‍ വെയ്ഡിന്റെ ശരീരത്തിലും പ്രഹരിച്ചു.

പരമ്പരയില്‍ മറ്റെല്ലാ കിവി ബൗളര്‍മാരും ചേര്‍ന്ന് 28 വിക്കറ്റുകളാണ് വീഴ്ത്തിയത്. വാഗ്നര്‍ ഒറ്റയ്ക്കാകട്ടെ 17, വിക്കറ്റുകള്‍ സ്വന്തമാക്കി. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ വാഗ്നര്‍ക്ക് എതിരെ മാത്രമാണ് അന്ന് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് സ്വതന്ത്രമായി ബാറ്റു വീശാന്‍ കഴിഞ്ഞതും.

അനുകരിക്കും

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരടങ്ങിയ മുന്‍നിര വാഗ്നര്‍ക്ക് മുന്നില്‍ പതറുകയായിരുന്നു. അന്ന് കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നാലു തവണയും സ്റ്റീവ് സ്മിത്തിനെ ബൗണ്‍സറിലാണ് വാഗ്നര്‍ കുടുക്കിയത്. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരും ഈ തന്ത്രംതന്നെയായിരിക്കും അനുകരിക്കുകയെന്നാണ് മാത്യൂ വെയ്ഡ് പറയുന്നത്.

ശക്തരായ എതിരാളി

ഇന്ത്യ ശക്തരായ എതിരാളിയാണെന്ന് താരം സമ്മതിക്കുന്നു. ന്യൂസിലാന്‍ഡിനെക്കാളും മികച്ച ലോകോത്തര ബൗളിങ് നിര ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ നീല്‍ വാഗ്നറോളം ഇന്ത്യന്‍ ബൗളര്‍മാര്‍ വരില്ലെന്ന് മാത്രം, മാത്യൂ വെയ്ഡ് അറിയിച്ചു.

Story first published: Friday, July 31, 2020, 11:57 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+