Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് തന്നെ തിരിച്ചടിയോ? ഭുവിയുടേയും ബുംറയുടെയും അഭാവം ഇന്ത്യ മറികടക്കുമോ? ഇവര്‍ തീരുമാനിക്കണം

ന്യൂഡല്‍ഹി: അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസറ്റ് മല്‍സരങ്ങളുടെ പരമ്പരയ്ക്കു മുന്‍പ് തന്നെ ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് പേസര്‍മാരുടെ പരിക്ക്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയുമാണ് പരിക്കില്‍ അകപ്പെട്ടിരിക്കുന്നത്.

പരിക്കിനെ തുടര്‍ന്ന് ഭുവനേശ്വറിന് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റില്‍ കളിക്കാനാവില്ലെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, പരിക്ക് മൂലം ഒന്നാം ടെസ്റ്റില്‍ ബുംറ കളിക്കില്ലെന്നാണ് ഇതുവരെയുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ഏകദിന പരമ്പര കൈവിട്ടതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തയ്യാറെടുക്കുന്ന കോലിപ്പടയ്ക്ക് പേസര്‍മാരുടെ പരിക്ക് ക്ഷീണമായിരിക്കുകയാണ്.

എന്നാല്‍, ഇവയെയല്ലാം ഇന്ത്യ തരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ആ പ്രതീക്ഷയ്ക്ക് ചിറക് മുളക്കാനുള്ള കാരണവും മറ്റൊന്നല്ല. ഇംഗ്ലീഷ് മണ്ണില്‍ നന്നായി പന്തെറിയാന്‍ കഴിവുള്ള ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നീ പേസിങ് നിര ഇന്ത്യക്കുണ്ട്. ഈ മൂന്ന് പേരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഭുവിയുടേയും ബുംറയുടേയും അഭാവം ഇന്ത്യക്ക് മറികടക്കാനാവും.

ലോര്‍ഡ്‌സിലെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ ഇശാന്ത്

ലോര്‍ഡ്‌സിലെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ ഇശാന്ത്

2014ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇശാന്ത് ശര്‍മ ഇത്തവണയും ഇന്ത്യന്‍ ബൗളിങ് നിരയിലെ അവിഭാജ്യ ഘടകമാവാനുള്ള തയ്യാറെടുപ്പിലാണ്.

319 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് ബാറ്റിങ് നിരയെ 223 റണ്‍സിന് പുറത്താക്കിയാണ് ഇശാന്ത് ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഹീറോയായത്. 74 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളാണ് ഇശാന്ത് വീഴ്ത്തിയത്. ടെസ്റ്റ് കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്. 81 ടെസ്റ്റുകളില്‍ നിന്ന് 234 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം.

വേഗതയ്‌ക്കൊപ്പം ബൗണ്‍സറിന് പ്രാധാന്യം കല്‍പ്പിക്കുന്ന ബൗളറാണ് ഇശാന്ത്. ഇംഗ്ലീഷ് മണ്ണില്‍ ഒരു ബൗളര്‍ക്ക് വേണ്ട എല്ലാ സവിശേഷതകളും ഇശാന്തിന്റെ ബൗളിങില്‍ അടങ്ങിയിട്ടുണ്ട്.

ഇംഗ്ലീഷ് മണ്ണില്‍ മികവ് തെളിയിക്കാന്‍ ഷമി

ഇംഗ്ലീഷ് മണ്ണില്‍ മികവ് തെളിയിക്കാന്‍ ഷമി

മികച്ച ലൈനിലും ലെങ്ത്തിലും പേസ് ചെയ്യാന്‍ കെല്‍പ്പുള്ള ബൗളറാണ് മുഹമ്മദ് ഷമി. 2014-15 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ മിന്നും പ്രകടനം നടത്തി ഷമി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 15 വിക്കറ്റുകളാണ് പരമ്പരയില്‍ താരം നേടിയത്.

പക്ഷേ, ഇംഗ്ലണ്ട് മണ്ണില്‍ ഷമിക്ക് എടുത്തു പറയാവുന്ന നേട്ടങ്ങളൊന്നും ഇതുവരെയില്ല. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ നിരാശകരമായിരുന്നു ഷമിയുടെ പ്രകടനം. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാനായത്.

അതുകൊണ്ട് തന്നെ ഇത്തവണ ഇംഗ്ലീഷ് മണ്ണില്‍ തന്റെ മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് ഷമിക്ക് ലഭിച്ചിരിക്കുന്നത്. 2014ലെ പോരായ്മ ഷമി 2018ല്‍ പരിഹരിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. 30 ടെസ്റ്റുകളില്‍ നിന്ന് 110 വിക്കറ്റുകള്‍ ഷമി നേടിയിട്ടുണ്ട്.

ബാറ്റ്സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉമേഷ് യാദവ്

ബാറ്റ്സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉമേഷ് യാദവ്

വേഗത കൊണ്ടും ബൗണ്‍സും കൊണ്ടും ഒരു പോലെ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് ഉമേഷ് യാദവ്. കൃത്യമായ ലൈനും ലെങ്ത്തും ഉമേഷിന്റെ ബൗളിങ് സവിശേഷതകളിലുള്ളതാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി, ഏകദിന പരമ്പരകളിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഉമേഷിന് സാധിച്ചിരുന്നു.

വേഗതയേറിയ ഇംഗ്ലീഷ് പിച്ചുകളില്‍ ഉമേഷില്‍ നിന്ന് ഇന്ത്യ പലതും പ്രതീക്ഷിക്കുന്നുണ്ട്. ബൗള്‍ഡാക്കാനുള്ള താരത്തിന്റെ ഉല്‍സാഹം ഇംഗ്ലണ്ടിനെതിരേ പ്രാവര്‍ത്തിക മാക്കാന്‍ കഴിയുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 37 മല്‍സരങ്ങളില്‍ നിന്ന് 103 വിക്കറ്റുകളാണ് ഉമേഷ് നേടിയിട്ടുള്ളത്.

Story first published: Friday, July 20, 2018, 16:04 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+