ഇന്ത്യന്‍ പേസ് ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഷോയിബ് അക്തര്‍, എന്താ കാരണം ?
മുംബൈ: ഇന്ത്യന്‍ പസ് ബൗളര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോയിബ് അക്തര്‍. പഴകിയ പന്ത് എങ്ങനെ എറിയണമെന്ന അടിസ്ഥാന പാഠം പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അറിയില്ലെന്നും അക്തര്‍ ആരോപിച്ചു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍മാരെ വിമര്‍ശിച്ച് പാക് താരം രംഗത്തുവന്നത്. ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പേസ് ബൗളര്‍മാരുടെ ദുന്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സഹീര്‍ഖാര്‍ മികച്ച മാതൃക
ഇപ്പോഴത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാതൃക ആക്കാന്‍ കഴിയുന്ന താരമാണ് സഹീര്‍ഖാന്‍. അദ്ദേഹത്തിന്റെ ബൗളിങ് ഇന്നത്തെ തലമുറ കണ്ടുപടിക്കേണ്ടത് തന്നെയാണ്.

പുതിയ നിയമം
ക്രിക്കറ്റിലെ പുതിയ നിയമങ്ങല്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്നതാണ് ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രധാന പ്രശ്‌നം

കണ്ടുപഠിക്കേണ്ടത് പാകിസ്താന്‍ താരങ്ങളെ
വസീം അക്രം, വഖാര്‍ യൂനിസ് തുടങ്ങിയ ഇതിഹാസ ബൗളര്‍മാരുടെ ട്രൈമിംഗ് ആണ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് അവശ്യമെന്നും ഇവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അക്തര്‍ പറയുന്നു.

വില്ലനായി പരിക്കും
ഇന്ത്യന്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ തകര്‍ക്കുന്നതില്‍ പരിക്കും ഒരു പ്രധാനഘടകമാണ്. പരിക്കിനെ തുടര്‍ന്ന് മുഹമ്മദ് ഷാമിയും വരുണ്‍ അരോണും ഇപ്പോല്‍ ടീമിലില്ല.

ഇന്ത്യ-പാക് പരമ്പര വേണം
ഇന്ത്യ-പാകിസ്താന്‍ പരമ്പരകള്‍ ഇടയ്ക്കിടയ്ക്ക് നടക്കമെന്നാണ് തന്റെ അഭിപ്രായം. രാഷ്ട്രീയ അനിശ്ചിതത്തം ക്രിക്കറ്റിനെ ഒരിക്കലും ബാധിക്കരുതെന്നും അക്തര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications