വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്തോഷ വാര്‍ത്ത, ടി നടരാജന്‍ പരിശീലനം പുനരാരംഭിച്ചു, ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടി നടരാജന്‍ പരിശീലനം പുനരാരംഭിച്ചു. വീട്ടില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ജൂലൈയില്‍ ഇന്ത്യന്‍ ടീം യുവതാരനിരയുമായി ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. പരിശീലനം പുനരാരംഭിച്ചതിനാല്‍ ടി നടരാജനും ടീമിന്റെ ഭാഗമായേക്കും.

2020ലെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്ത് ഇന്ത്യയുടെ ഡെത്ത് ഓവര്‍ നിരയില്‍ സ്ഥാനം പിടിച്ച നടരാജന്‍ ചുരുങ്ങിയ സമയംകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. എന്നാല്‍ തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 2021 ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളില്‍ നട്ടുവുണ്ടായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് തുടരാനായില്ല.

tnatarajan

ശ്രീലങ്കന്‍ പര്യടനത്തില്‍ നടരാജന്‍ ഇന്ത്യക്കൊപ്പം ഉണ്ടെങ്കില്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യും. സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിന് പോകുമ്പോള്‍ യുവതാരനിരയുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക. ഭുവനേശ്വര്‍ കുമാറിനൊപ്പം ഡെത്ത് ഓവര്‍ നിരയില്‍ നട്ടുവും ഇടം പിടിച്ചേക്കും. ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടക്കാനിരിക്കെ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങേണ്ടത് യുവതാരങ്ങള്‍ക്കെല്ലാം നിര്‍ണ്ണായകമാണ്.

ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും നാല് ടി20യില്‍ ഏഴ് വിക്കറ്റുമാണ് നടരാജന്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസറായ നടരാജന്‍ 24 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് നേടിയത്. അടുത്ത വര്‍ഷം മെഗാ താരലേലമാണ് നടക്കുന്നത്. ഹൈദരാബാദ് നടരാജനെ കൈവിട്ടേക്കും. അങ്ങനെയാണെങ്കില്‍ നടരാജനെ സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും.

ഐപിഎല്ലിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്ന് പോയിരിക്കുകയാണ്. 31 മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ ശേഷിക്കെ സെപ്തംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ട്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ടൂര്‍ണമെന്റ് തീരുന്ന രീതിയിലേക്ക് മത്സരത്തെ ക്രമീകരിക്കാനാണ് ബിസിസിഐയുടെ ശ്രമം. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് സെപ്തംബര്‍ 14നാണ്. അതിനാല്‍ ഐപിഎല്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Story first published: Wednesday, May 26, 2021, 10:15 [IST]
Other articles published on May 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X