വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റം, പിന്നാലെ പിഴ... സെയ്‌നിക്കു പിഴ ചുമത്തി ഐസിസി, ഇതാണ് കാരണം

ആദ്യ ടി20യിലെ പെരുമാറ്റമാണ് കാരണം

അരങ്ങേറ്റത്തിൽ റെക്കോർഡ് , പിന്നാലെ പിഴയും

ഗയാന: ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ നവ്ദീപ് സെയ്‌നിക്കു കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ എട്ടിന്റെ പണി കിട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യത്തെ ടി20 മല്‍സരത്തിലെ അതിരുവിട്ട ആഹ്ലാദപ്രകടനമാണ് താരത്തിനു വിനയായത്. ഇതേ തുടര്‍ന്ന് സെയ്‌നിക്കു പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി. വിന്‍ഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയ ശേഷമുള്ള പരിഹാസമാണ് സെയ്‌നിക്കു വിനയായത്. ഈ മല്‍സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുമായി സെയ്‌നി കസറിയിരുന്നു.

saini

കളിയുടെ അഞ്ചാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു സംഭവം. 16 പന്തില്‍ നിന്നും രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സെടുത്ത പുരാനെ സെയ്‌നിയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് വിന്‍ഡീസ് താരത്തെ കളിയാക്കുന്ന തരത്തില്‍ സെയ്‌നി ആഹ്ലാദപ്രകടനം നടത്തിയത്.

കളിയറിയാത്ത മകനെ ടീമില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു!! മുന്‍ നായകനെതിരേ ഗംഭീര്‍... രൂക്ഷ വിമര്‍ശനംകളിയറിയാത്ത മകനെ ടീമില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു!! മുന്‍ നായകനെതിരേ ഗംഭീര്‍... രൂക്ഷ വിമര്‍ശനം

മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്‌നിക്കെതിരേ പിഴയിട്ടത്. താരം തെറ്റ് അംഗീകരിച്ചതിനാല്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5ന്റെ ലംഘനമാണ് സെയ്‌നി നടത്തിയതെന്ന് ക്രോ ചൂണ്ടിക്കാട്ടി. പിഴയോടൊപ്പം ഒരു ഡിമെറിറ്റ് പോയിന്റും താരത്തിനു ചുമത്തിയിട്ടുണ്ട്.

Story first published: Monday, August 5, 2019, 15:28 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X