Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അച്ഛന്റെ സ്വപ്‌നം നിറവേറ്റാന്‍ സാധ്യമാകുന്നത് എല്ലാം ചെയ്യും'- ഓസീസ് പരമ്പരക്ക് മുമ്പ് സിറാജ്

സിഡ്‌നി: ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ നിന്ന് പടപൊരുതി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വളര്‍ന്ന ബൗളറാണ് മുഹമ്മദ് സിറാജ്. ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തുന്ന താരത്തെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. പരമ്പരയ്ക്കായി സിഡ്‌നിയില്‍ തുടരവെയാണ് സിറാജിന്റെ പിതാവിന്റെ വിയോഗ വാര്‍ത്തയെത്തുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന സിറാജിന്റെ പിതാവ് വളരെ കഷ്ടപ്പെട്ടാണ് മകനുവേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കിയിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സിഡ്‌നിയിലായിരുന്ന സിറാജിനോട് വേണമെങ്കില്‍ മടങ്ങിപ്പോകാം എന്ന് ബിസിസി ഐ അറിയിച്ചിരുന്നുവെങ്കിലും ടീമിനൊപ്പം തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു. താന്‍ ദേശീയ ജഴ്‌സി അണിഞ്ഞ് കളിക്കുന്നത് കാണാന്‍ ഏറ്റവും ആഗ്രഹിച്ചത് പിതാവാണെന്നും ഞാന്‍ ഇന്ത്യക്കുവേണ്ടി കളിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷമെന്നും സിറാജ് അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛന്റെ സ്വപ്‌നം നിറവേറ്റാന്‍ സാധ്യമാകുന്നത് എല്ലാം ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് സിറാജ്.

mohammedsiraj

'എന്നെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്. കാരണം പിതാവായിരുന്നു എനിക്ക് ഏറ്റവും പിന്തുണ നല്‍കിയിരുന്നത്. ഞാന്‍ ഇന്ത്യക്കുവേണ്ടി കളിക്കുന്നതും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതും കാണാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എനിക്ക് സാധ്യമായതെല്ലാം ചെയ്യും. അദ്ദേഹം ഈ ലോകത്തില്‍ ഇല്ലെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ഇപ്പോഴും അദ്ദേഹം എന്റെ ഹൃദയത്തിലുണ്ട്. ഞാന്‍ അമ്മയുമായി സംസാരിച്ചപ്പോള്‍ പിതാവിന്റെ സ്വപ്‌നത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ആശിര്‍വദിക്കുകയുമാണ് ചെയ്തത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കുടുംബാഗങ്ങളെപ്പോലെയാണ് സഹതാരങ്ങള്‍ എന്നെ ആശ്വസിപ്പിച്ചത്. വിരാട് ഭായ് എന്നെ പ്രചോദിപ്പിക്കുകയും പിതാവിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ശക്തനായി നില്‍ക്കൂ എന്നും പറഞ്ഞു'-ബിസിസി ഐ ടിവിയില്‍ സിറാജ് പറഞ്ഞു.

ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് സിറാജിനെ പരിഗണിച്ചില്ല. ടെസ്റ്റ് ടീമില്‍ മാത്രമാണ് അവസരം നല്‍കിയത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനും സാധ്യത കുറവാണ്. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരാവും പേസ് നിരയില്‍ ഉണ്ടാവുക. നാലാം പേസറായി ഉമേഷ് യാദവുണ്ട്. എന്നാല്‍ ഇത്തവണ പരീക്ഷണത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ സിറാജിന് അവസരം ലഭിച്ചേക്കും. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണ വലിയ മുന്നൊരുക്കമാണ് കംഗാരുക്കള്‍ നടത്തിയിരിക്കുന്നത്.

Story first published: Tuesday, November 24, 2020, 10:27 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+