Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കോട്രെലിന് ഇതാദ്യം... വൈറലായ സല്യൂട്ടിന് ഷമി വേര്‍ഷന്‍!! ഏറ്റെടുത്ത് ഇന്ത്യന്‍ ഫാന്‍സ്

കോട്രലിന് ഷമിയുടെ കിടുക്കാച്ചി സല്യൂട്ട്‌

മാഞ്ചസ്റ്റര്‍: ഈ ലോകകപ്പില്‍ ഏറെ വൈറലായി മാറിയ ആഹ്ലാദപ്രകടനമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിന്റേത്. വിക്കറ്റെടുത്ത ശേഷമുള്ള കോട്രെലിന്റെ തകര്‍പ്പന്‍ സല്യൂട്ട് ആഹ്ലാദ പ്രകടനത്തെ ക്രിക്കറ്റ് ലോകം രണ്ടും കൈയും നീട്ടിയാണ് സ്വീകരിച്ചത്. ടൂര്‍ണമെന്റില്‍ പല മല്‍സരങ്ങളിലും കോട്രെലിന്റെ വ്യത്യസ്തമായ സല്യൂട്ട് ആഹ്ലാദപ്രകടനം. ഇത് അദ്ദേഹത്തിന് ഏറെ ആരാധകരെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

കോട്രെലിന്റെ സല്യൂട്ട് ആഹ്ലാദ പ്രകടനത്തെ ആദ്യമായി ഒരു താരം കളിയാക്കിയിരിക്കുകയാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മല്‍സത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് സല്യൂട്ട് അനുകരിച്ച് കാണികളില്‍ ചിരി പടര്‍ത്തിയത്.

കോട്രെലിന്റെ പുറത്താവല്‍

കോട്രെലിന്റെ പുറത്താവല്‍

മല്‍സരത്തില്‍ 125 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും നാലു വിക്കറ്റെടുത്ത ഷമി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.
കോട്രെല്‍ പുറത്തായ ശേഷമാണ് സല്യൂട്ടടിച്ച് ഷമി ആഹ്ലാദപ്രകടനം നടത്തിയത്. 30ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ യുസ്വേന്ദ്ര ചഹല്‍ കോട്രെലിനെ (10) വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഷമിയുടെ ആഹ്ലാദപ്രകടനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് വീഡിയോക്കു ലഭിച്ചത്.

മിന്നുന്ന ഫോമില്‍

മിന്നുന്ന ഫോമില്‍

ലോകകപ്പില്‍ ആദ്യത്തെ നാലു മല്‍സരങ്ങളിലും ഷമിക്ക് പ്ലെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. എന്നാല്‍ ഭുവേനശ്വര്‍ കുമാറിനേറ്റ പരിക്ക് ഷമിക്ക് അനുഗ്രഹമായി മാറി. അഫ്ഗാനിസ്താനെതിരേ ഹാട്രിക്കടക്കം നാലു വിക്കറ്റ് കൊയ്താണ് ഷമി ലോകകപ്പിലെ തുടക്കം ആഘോഷിച്ചത്. ലോകകപ്പില്‍ ഹാട്രിക്കെടുത്ത രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരുന്നു. വിന്‍ഡീസിനെതിരായ കഴിഞ്ഞ കളിയിലും നാലു വിക്കറ്റ് നേടാന്‍ ഷമിക്കു കഴിഞ്ഞു.
അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ (6) ഷമി തുടക്കത്തില്‍ തന്നെ പുറത്താക്കിയത് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി മാറി. ഐപിഎല്ലിലെ അനുഭവസമ്പത്താണ് തന്നെ അതിനു സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രമായി ഷോട്ട് കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു ഘട്ടത്തില്‍ ഗെയ്ല്‍ രണ്ടും കല്‍പ്പിച്ചുള്ള ഷോട്ടിന് മുതിരുമെന്ന് അറിയുമായിരുന്നു. അത് തന്നെയാണ് അദ്ദേഹത്തെ വീഴ്ത്താന്‍ സഹായിച്ചതെന്നും ഷമി വ്യക്തമാക്കി.

വീഡിയോ കാണാം

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മല്‍സരത്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ ഔട്ടായപ്പോള്‍ സല്യൂട്ടുമായി ആഹ്ലാദപ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വീഡിയോ കാണാം.

Story first published: Friday, June 28, 2019, 12:45 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+