വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യൂനുസ്, ഡൊണാള്‍ഡ്, ലില്ലി... ബുംറ അതുക്കും മേലെ!! വേറെ ലെവല്‍... കണക്കുകള്‍ ഞെട്ടിക്കും

ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് ബുംറ നടത്തിക്കൊണ്ടിരിക്കുന്നത്

Jasprit Bumrah's Early Test Career Mirrors All-time Greats | Oneindia Malayalam

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റ് ബൗളറെന്ന പഴയ വിളിപ്പേര് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എടുത്തു കളഞ്ഞിരിക്കുകയാണ്. ആധുനിക ക്രിക്കറ്റില്‍ നിലവില്‍ മൂന്നു ഫോര്‍മാറ്റിലെയും ഏറ്റവും അപകടകാരിയായ ബൗളറായി ബുംറ മാറിക്കഴിഞ്ഞു. 2018ലാണ് ടെസ്റ്റില്‍ അരങ്ങേറാന്‍ പേസര്‍ക്കു അവസരം ലഭിച്ചതെങ്കിലും ഇതിനകം ടെസ്റ്റിലെ തുറുപ്പുചീട്ടെന്ന വിളിപ്പേര് താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

അവനില്ലെങ്കില്‍ എന്ത് ടീം ഇന്ത്യ? ഏറ്റവും പ്രധാനപ്പെട്ടവന്‍... അതു കോലിയല്ലെന്നു ഇര്‍ഫാന്‍അവനില്ലെങ്കില്‍ എന്ത് ടീം ഇന്ത്യ? ഏറ്റവും പ്രധാനപ്പെട്ടവന്‍... അതു കോലിയല്ലെന്നു ഇര്‍ഫാന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ബുംറ കത്തിക്കയറിയിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ ബുംറയുടെ ഇതുവരെയുള്ള ബൗളിങ് പ്രകടനം ശരിക്കും ഞെട്ടിക്കുന്നതാണ്. മുന്‍ ഇതിഹാസ പേസര്‍മാര്‍ പോലും ഇന്ത്യന്‍ പേസര്‍ക്കു താഴെയാണന്നതാണ് കൗതുകകരം.

മൂന്നാം റാങ്കിങില്‍

മൂന്നാം റാങ്കിങില്‍

ബുംറ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ആരംഭിച്ചിട്ടു വെറും 21 മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് പേസറുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണ്. നിലവില്‍ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ബുംറ മൂന്നാംസ്ഥാനത്തുണ്ട്.
കരിയറില്‍ ഇനിയും ഏറെ ദൂരം പോവാനുണ്ടെന്നിരിക്കെ ബുംറ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ഇതിഹാസമായി മാറിയാലും അദ്ഭുതപ്പെടാനില്ല.

12 ടെസ്റ്റുകള്‍ കളിച്ചു

12 ടെസ്റ്റുകള്‍ കളിച്ചു

21 മാസത്തിനിടെ 12 ടെസ്റ്റുകളിലാണ് ബുംറയ്ക്കു പന്തെറിയാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 62 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. 19.24 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് ബുംറ ഇത്രയും വിക്കറ്റുകളെടുത്തത്.
ചില മുന്‍ ഇതിഹാസ ബൗളര്‍മാരുടെ ആദ്യത്തെ 12 ടെസ്റ്റുകളിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മുകളിലാണ് ബുംറയുടെ സ്ഥാനം. വഖാര്‍ യൂനുസ് (19.33), അലന്‍ ഡൊണാള്‍ഡ് (23.21), ഡെന്നിസ് ലില്ലി (24.1), ജെഫ് തോംസണ്‍ (27.26) എന്നിങ്ങനെയാണ് ആദ്യത്തെ 12 ടെസ്റ്റുകള്‍ക്കു ശേഷം ഇവരുടെയെല്ലാം ബൗളിങ് ശരാശരി.

പ്രകടനത്തില്‍ മതിമറക്കാതെ ബുംറ

പ്രകടനത്തില്‍ മതിമറക്കാതെ ബുംറ

ടെസ്റ്റില്‍ സ്വപ്‌നതുല്യമായ രീതിയിലാണ് പന്തെറിയുന്നതെങ്കിലും അതിന്റെ പേരില്‍ മതിമറക്കുന്നില്ലെന്നതാണ് ബുംറയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സ്വന്തം പ്രകടനം അത്ര പെര്‍ഫക്ടല്ലെന്നും ഇനിയും അതു മെച്ചപ്പെടുത്താനുണ്ടെന്നുമാണ് ബുംറ ഓരോ തവണയും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പ്രകടനം

ഓസ്‌ട്രേലിയയിലെ പ്രകടനം

വിന്‍ഡീസിനെിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമല്ല ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ചരിത്രവിജയം കൊയ്ത ടെസ്റ്റ് പരമ്പരയിലും ബുംറ കസറിയിരുന്നു. 17 ശരാശരിയില്‍ 21 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിന് ബുംറ അവകാശിയാവുകയും ചെയ്തിരുന്നു. 1991ലെ ഓസീസ് പര്യടനത്തില്‍ 25 വിക്കറ്റുകളെടുത്ത മുന്‍ ഇതിഹാസം കപില്‍ ദേവിന്റെ പേരിലാണ് റെക്കോര്‍ഡ്.

Story first published: Wednesday, September 4, 2019, 15:53 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X