ടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനം

Jasprit Bumrah, Ajinkya Rahane storm into top 10 of ICC Test rankings

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയുമാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. ആന്റിഗ്വയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 318 റണ്‍സിനു തകര്‍ത്തുവിട്ട കളിയിലെ പ്രകടനമാണ് ഇരുവര്‍ക്കും ഗുണമായത്. മല്‍സരത്തില്‍ ബുംറ ആറു വിക്കറ്റുകളെടുത്തപ്പോള്‍ രഹാനെ ഒരു സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ചിരുന്നു.

ബൗളര്‍മാരുടെ റാങ്കിങില്‍ ആദ്യ 10നുള്ളിലേക്കു കുതിച്ച ബുംറ ഇപ്പോള്‍ ഏഴാമതുണ്ട്. 774 പോയിന്റോടെയാണ് ബുംറ ഈ റാങ്കില്‍ നില്‍ക്കുന്നത്. അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒറ്റയടിക്കു 10 സ്ഥാനങ്ങള്‍ മുന്നേറിയ രഹാനെ 11ാംസ്ഥാനത്തുണ്ട്. ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ അപരാജിത സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു ചുക്കാന്‍ പിടിച്ച ബെന്‍ സ്‌റ്റോക്‌സ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്.

എറിഞ്ഞിടും, വേണ്ടി വന്നാല്‍ തല്ലിത്തീര്‍ക്കും... കുംബ്ലെ മാത്രമല്ല, ഇവരും അടിച്ചേക്കും സെഞ്ച്വറി

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് തലപ്പത്തുള്ളത്. 910 പോയിന്റാണ് കോലിക്കുള്ളത്. ആറു പോയിന്റ് മാത്രം പിറകിലായി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാംസ്ഥാനത്തുണ്ട്. ചേതേശ്വര്‍ പുജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. നാലാംസ്ഥാനത്താണ് പുജാര. ബൗളര്‍മാരില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ് ഒന്നാംസ്ഥാനം. കമ്മിന്‍സിന് 908 പോയിന്റുണ്ട്. 851 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ബുംറയെക്കൂടാതെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ റാങ്കിങില്‍ പത്താംസ്ഥാനത്തുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 27, 2019, 16:10 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X