Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസ് ബൗളിങ്ങില്‍ പ്രചോദനമായത് ബ്രെറ്റ് ലീയും സ്റ്റെയിനും; ഇന്ത്യന്‍ യുവ പേസര്‍ ഇഷാന്‍ പോറല്‍

മുംബൈ: ഇന്ത്യയുടെ ഭാവി പേസ് ബൗളര്‍മാരുടെ പട്ടികയില്‍ ശ്രദ്ധേയനായ താരമാണ് ഇഷാന്‍ പോറല്‍. ഇന്ത്യയുടെ അണ്ടര്‍ ലോകകപ്പിലൂടെ ശ്രദ്ധേയനായ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടിയും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 മത്സരത്തില്‍ നിന്ന് 61 വിക്കറ്റും 30 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 47 വിക്കറ്റും 19 ടി20യില്‍ നിന്ന് 29 വിക്കറ്റുമാണ് ഇഷാന്‍ പോറല്‍ നേടിയത്.

ഇപ്പോഴിതാ ക്രിക്കറ്റിലേക്കുള്ള തന്റെ വരവില്‍ ഏറ്റവും പ്രചോദനമായ പേസ് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍ പോറല്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും മുന്‍ ഓസീസ് പേസര്‍ ഡെയ്ല്‍ സ്റ്റെയിനും ഭയമില്ലാതെ പന്തെറിയുന്നത് പ്രചോദനമായെന്നാണ് ഇഷാന്‍ പറഞ്ഞത്. 'ഞാന്‍ ചെറുതായിരുന്നപ്പോള്‍ നിരവധി കായിക ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. നീന്തലിലും ടേബില്‍ ടെന്നിസിലും കബഡിയിലും കളിച്ചിരുന്നു. പിന്നീട് ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഇതെല്ലാം വിട്ടു. പിന്നീട് ക്രിക്കറ്റ് കളിക്കുന്നതിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു.

ishanporel

2007-2008ലാണ് ക്രിക്കറ്റിനോടുള്ള സ്‌നേഹം കൂടിയത്. ടി20 ലോകകപ്പ് ഇന്ത്യ നേടിയതോടെ നിരവധിയാളുകള്‍ വീണ്ടും ക്രിക്കറ്റിലേക്ക് സജീവമായെത്തി.പിന്നീട് അക്കാദമിയിലെ പരിശീലകരാണ് പേസ് ബൗളിങ്ങിലേക്ക് ശ്രദ്ധ തിരിച്ചത്. ഉയരക്കൂടുതലുള്ളതിനാലാണ് അവര്‍ പേസ് ബൗളിങ് നിര്‍ദേശിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്തെറിയാനായി. എന്നാല്‍ എന്റെ ഫുട് വര്‍ക്കിലെ പ്രശ്‌നം പരിഹരിച്ചത് അല്‍ട്രാപ്ലസ് അക്കാദമിയില്‍ നിന്നാണ്'-ഇഷാന്‍ പറഞ്ഞു.

പിന്നീട് ക്രിക്കറ്റിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. ആഗം ഗില്‍ക്രിസ്റ്റ്,കെവിന്‍ പീറ്റേഴ്‌സണ്‍,ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ ബാറ്റിങ് കാണുന്നത് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ബൗളിങ്ങിലേക്ക് എത്തിയതോടെ ഡെയ്ല്‍ സ്‌റ്റെയിന്‍,ബ്രെറ്റ് ലീ എന്നിവരുടെ ബൗളിങ് കാണാനായിരുന്നു ഇഷ്ടം. അവരുടെ ആക്രമണോത്സുകതയും സ്‌റ്റൈലും വളരെ ഇഷ്ടപ്പെട്ടു.

അവര്‍ നാട്ടിലും വിദേശത്തും ഒരുപോലെ തിളങ്ങുന്നത് വളരെ സ്വാധീനിച്ചു. ഭയമില്ലാതെയായിരുന്നു അവരുടെ ബൗളിങ്.നല്ല വേഗത്തില്‍ ഇരുവരും പന്തെറിഞ്ഞിരുന്നെങ്കിലും കൂടുതല്‍ സ്വിങ് ചെയ്തിരുന്നത് സ്റ്റെയിനായിരുന്നു. അവരെപ്പോലെ വേഗത്തില്‍ പന്തെറിയാവും വിക്കറ്റെടുക്കാനുമാണ് ആഗ്രഹിച്ചതെന്നും ഇഷാന്‍ പറഞ്ഞു.

2020ലെ രഞ്ജി ട്രോഫി സെമിയില്‍ ബംഗാളിനുവേണ്ടി ഇഷാന്‍ തിളങ്ങി. കര്‍ണാടകയ്‌ക്കെതിരേ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതാണ് 2006-2007 സീസണിന് ശേഷം ആദ്യമായി ബംഗാളിന് ഫൈനലില്‍ ഇടം നേടിക്കൊടുത്തത്. ഐപിഎല്ലില്‍ ഇഷാന് ഇതുവരെ കാര്യമായ അവസരം ലഭിച്ചിട്ടില്ല. വരും കാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായി ഇഷാന്‍ എത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, June 7, 2021, 17:04 [IST]
Other articles published on Jun 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+