വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

താന്‍ കത്തിക്കയറിയത് അത് കേട്ടപ്പോള്‍... പറഞ്ഞത് രോഹിത്, ചഹറിന്റെ വെളിപ്പെടുത്തല്‍

മൂന്നാം ടി20യില്‍ ചഹറായിരുന്നു മാന്‍ ഓഫ് ദി മാച്ച്

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ മാജിക്കല്‍ ബൗളിങിലൂടെ ഇന്ത്യക്കു തകര്‍പ്പന്‍ ജയവും പരമ്പരയും സമ്മാനിച്ചത് യുവ പേസര്‍ ദീപക് ചഹറായിരുന്നു. ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകളാണ് കളിയില്‍ താരം കൊയ്തത്. ടി20യില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം തന്റെ പേരില്‍ കുറിച്ച അദ്ദേഹം ഈ ഫോര്‍മാറ്റില്‍ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു. മല്‍സരത്തില്‍ 3.2 ഓവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചഹര്‍ ആറു പേരെ പുറത്താക്കിയത്.

ട്വന്റി-20 ലോകകപ്പിന് കൃത്യമായ 'ഹോംവര്‍ക്ക്' ചെയ്യാന്‍ ടീം ഇന്ത്യ, വരാനിരിക്കുന്നത് ഏഴു പരമ്പരകള്‍ട്വന്റി-20 ലോകകപ്പിന് കൃത്യമായ 'ഹോംവര്‍ക്ക്' ചെയ്യാന്‍ ടീം ഇന്ത്യ, വരാനിരിക്കുന്നത് ഏഴു പരമ്പരകള്‍

ഇന്ത്യ 30 റണ്‍സിന്റെ ജയം കൊയ്ത മല്‍സരത്തില്‍ ചഹറായിരുന്നു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയുടെ താരവും അദ്ദേഹം തന്നെയായിരുന്നു. മൂന്നാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ് തന്നെ ഉത്തേജിപ്പിച്ചതെന്നു ചഹര്‍ വെളിപ്പെടുത്തി.

നീ ചഹറല്ല, ബുംറയാണ്

നീ ചഹറല്ല, ബുംറയാണ്

ഈ മല്‍സരത്തില്‍ നീ ജസ്പ്രീത് ബുംറയാണെന്നും അതു പോലെയായിരിക്കും ഉപയോഗിക്കുകയെന്നും രോഹിത് തന്നോട് പറഞ്ഞതായി ചഹര്‍ വെളിപ്പെടുത്തി. നിര്‍ണായക ഓവറുകള്‍ നീയായിരിക്കും ബൗള്‍ ചെയ്യുകയെന്ന് പറഞ്ഞപ്പോള്‍ അത് ഏറെ പ്രചോദിപ്പിച്ചു. സന്ദര്‍ഭഘട്ടങ്ങളില്‍ ഉത്തരാവാദിത്വം ഏല്‍പ്പിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നു. കാരണം ടീം തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും ചഹര്‍ വിശദമാക്കി.

വിശ്വാസം ഏറെ പ്രധാനം

വിശ്വാസം ഏറെ പ്രധാനം

ആരും തന്റെ കഴിവിലില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെങ്കില്‍ അത് ഏറെ അസ്വസ്ഥനാക്കുമെന്നും ചഹര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരേ കളിയുടെ അത്തരമൊരു ഘട്ടത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ തന്നില്‍ അത്രയും വിശ്വാസം അര്‍പ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
അവസാന ഓവറുകളിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ബുംറയോടയാണ് പലരും ചഹറിനെ ഉപമിക്കുന്നത്. നമ്പര്‍ വണ്‍ ബൗളറായ ബുംറയുമായി തന്നെ താരതമ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ചഹര്‍ പറയുന്നു.

ബുംറയുമായി മല്‍സരമില്ല

ബുംറയുമായി മല്‍സരമില്ല

ബുംറയുമായി തനിക്കു മല്‍സരമില്ലെന്നും ടീമിനായി അവസരം ലഭിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തുകയെന്നതു മാത്രമാണ് തന്റെ ജോലിയെന്നും ചഹര്‍ വ്യക്തമാക്കി. മല്‍സരത്തില്‍ മാത്രമാണ് തന്റെ ഫോക്കസെന്നും ടീമിനെ ജയിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും താരം പറഞ്ഞു.
ബുംറ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും താന്‍ എവിടെയാണെന്നും നന്നായറിയാം. നിലവില്‍ നമ്പര്‍ വണ്‍ ബൗളറാണ് അദ്ദേഹം. ഒരു ടി20 ബൗളറെന്ന നിലയില്‍ പേസ്, നിയന്ത്രണം തുടങ്ങി എല്ലാം ബുറയ്ക്കുണ്ട്. തന്നെ സംബന്ധിച്ച് ബുംറയേക്കാള്‍ മികച്ചൊരു ബൗളറില്ല. ഇക്കാര്യം പറയുന്നതില്‍ തനിക്കു നാണക്കേട് തോന്നുന്നില്ലെന്നും ചഹര്‍ കൂട്ടിച്ചേര്‍ത്തു.

ടീം മാനേജ്‌മെന്റിന് തലവേദന

ടീം മാനേജ്‌മെന്റിന് തലവേദന

സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരേയുള്ള ടി0 പരമ്പരയില്‍ ചഹര്‍ നടത്തിയ മാസ്മരിക പ്രകടനം തീര്‍ച്ചയായും ടീം മാനേജ്‌മെന്റിന് തലവേദനയായി മാറും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ സീനിയര്‍ ബൗളര്‍മാര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ചഹറിനെ എങ്ങനെ തഴയുമെന്നതാണ് ഇതിനു കാരണം. ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ചഹര്‍.

Story first published: Tuesday, November 12, 2019, 10:13 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X