കൗതുകമുണര്‍ത്തുന്ന ആക്ഷന്‍
ബുംറയുടെ ബൗളിങ് ആക്ഷന്‍ വളരെയധിതം കൗതുകമുണര്‍ത്തുന്നതാണെന്ന് ലില്ലി പറഞ്ഞു. ചെറിയ ഒരു റണ്ണപ്പോടെയെത്തിയാണ് ബുംറ ബൗള്‍ ചെയ്യുന്നത്. ബൗള്‍ ചെയ്യുമ്പോഴാവട്ടെ താരത്തിന്റെ കൈ വളരെ സ്ട്രെയിറ്റുമാണ്. ഒരു ടെക്സ്റ്റ് ബുക്ക് ശൈലിയിലുള്ള ബൗളിങ് ആക്ഷനല്ല ബുംറയുടേത്. എന്നാല്‍ അതു ഫലം കാണുന്നുവെന്നതാണ് ശ്രദ്ധേയം.
മറ്റു ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ബുംറ. തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന ഒരു ബൗളറുടെ ശൈലിയുമാണ് ബുംറയുടേതിന് സാമ്യമെന്നും ലില്ലി അഭിപ്രായപ്പെട്ടു.
ജെഫ് തോംസണിനെപ്പോലെ
ജെഫ് തോംസണിനെയാണ് ബുംറയുടെ ബൗളിങ് ആക്ഷന്‍ കാണുമ്പോള്‍ തനിക്കു ഓര്മ വരാറുള്ളതെന്നു ലില്ലി പറഞ്ഞു.
ബുംറയുടെ ബൗളിങിന് തോംസണിന്റെ അത്ര വേഗതയില്ല. എന്നാല്‍ സ്ഥിരം പേസര്‍മാരുടെ എല്ലാ ചട്ടക്കൂടുകളും പൊളിക്കുന്ന ബൗളിങ് ആക്ഷനും തന്ത്രങ്ങളുമാണ് ഇരുവരും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട സാമ്യമമെന്നും ലില്ലി ചൂണ്ടിക്കാട്ടി.
പേസ് ബൗളിങിന് പ്രശംസ
ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരാണ് ഉയര്‍ന്നുവരുന്നതെന്നും ഇതു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ലില്ലി പറഞ്ഞു.
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ നാലു പേസര്‍മാരെ കളിപ്പിച്ചതില് തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പേസര്‍മാരെല്ലാം ഒരുപോലെ മികച്ചവരാണ്. ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇവരുടെ പ്രകടനം തന്നെ ആകര്‍ഷിച്ചെന്നും ലില്ലി വ്യക്തമാക്കി.
ലിയോണിന്റെ സാന്നിധ്യം
ഇന്ത്യയുടെയും ഓസീസിന്റെയും പേസ് നിര ഒരുപോലെ മികച്ചതാണ്. എന്നാല്‍ പെര്‍ത്ത് ടെസ്റ്റില്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ ്ടീമിലുണ്ടായിരുന്നത് ഓസീസിന് അനുഗ്രഹമായി. കൂടുതല്‍ ഓവര്‍ ബൗള്‍ ചെയ്യുകയും റണ്‍സ് വിട്ടുകൊടുക്കാതെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുക്കുകയും ചെയ്യാന്‍ ലിയോണിനു കഴിഞ്ഞെന്നും ലില്ലി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കും ആര് അശ്വിനെന്ന മികച്ച സ്പിന്നറുണ്ട്. മെല്‍ബണില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ അശ്വിന് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തുന്നതോടെ പോരാട്ടം കടുക്കുമെന്നും ലില്ലി ചൂണ്ടിക്കാട്ടി.