2 വിക്കറ്റും 37 റണ്‍സും; അര്‍ജുന്‍ നായര്‍ ഓസ്ട്രേലിയന്‍ അരങ്ങേറ്റം ഗംഭീരമാക്കി!
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് ടീമിന് വേണ്ടി മലയാളി താരം അര്‍ജുന്‍ നായര്‍ അരങ്ങേറ്റം ഗംഭീരമാക്കി. ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറിയ അര്‍ജുന്‍ നായര്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയാണ് വരവറിയിച്ചത്. ബാറ്റിംഗിലും ബൗലിംഗിലും ഫീല്‍ഡിങിലും അര്‍ജുന്‍ തിളങ്ങി.
20.2 ഓവര്‍ പന്തെറിഞ്ഞ അര്‍ജുന്‍ 71 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂ സൗത്ത് വെയില്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഓവറുകള്‍ പന്തെറിഞ്ഞതും അര്‍ജുന്‍ തന്നെ. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ന്യൂ സൗത്ത് വെയില്‍സിനെതിരെ സൗത്ത് ഓസ്ട്രേലിയ 298 റണ്‍സിന് ഓളൗട്ടായി. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ന്യൂ സൗത്ത് വെയില്‍സിന് 37 റണ്‍സുമായി ആശ്വാസം നല്‍കാനും അര്‍ജുന് സാധിച്ചു.

ഓള്‍റൗണ്ട് പ്രകടനം
ഒന്നാമിന്നിംഗ്‌സില്‍ 37 റണ്‍സ്. രണ്ട് വിക്കറ്റ്. രണ്ട് ക്യാച്ചുകള്‍ - ന്യൂ സൗത്ത് വെയില്‍സ് ടീമിന് വേണ്ടി അരങ്ങേറിയ അര്‍ജുന്‍ നായരുടെ പ്രകടനമാണിത്.

കളി കഴിഞ്ഞിട്ടില്ല
രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ജുന് ബാറ്റിംഗും ബൗളിംഗും ബാക്കിയുണ്ട്. പക്ഷേ ന്യൂ സൗത്ത് വെയില്‍സിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല

സ്‌കോര്‍ ഇങ്ങനെ
സൗത്ത് ഓസ്ട്രേലിയ 298 ഓളൗട്ട്. ന്യൂ സൗത്ത് വെയില്‍സ് 217 ഓളൗട്ട്. അര്‍ജുന്റെ ടീമായ ന്യൂ സൗത്ത് വെയില്‍സ് ഒന്നാമിന്നിംഗ്‌സില്‍ വഴങ്ങിയത് 87 റണ്‍സിന്റെ ലീഡ്.

ജൂനിയര്‍ ലെഹ്മാന്‍
മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡാരന്‍ ലെഹ്മാന്റെ മകന്‍ ജേക്ക് ലെഹ്മാനാണ് സെഞ്ചുറിയോടെ സൗത്ത് ഓസ്‌ട്രേലിയയെ രക്ഷിച്ചത്.

ഡഗ് ബൊളിഞ്ചര്‍
ഓസ്‌ട്രേലിയന്‍ താരം ഫാസ്റ്റ് ബൗളര്‍ ഡഗ് ബൊളിഞ്ചറാണ് ന്യൂ സൗത്ത് വെയില്‍സിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്

സന്ധുവും ഉണ്ട്
ഇന്ത്യന്‍ വംശജനായ ഫാസ്റ്റ് ബൗളര്‍ ഗുരിന്ദര്‍ സന്ധുവും അര്‍ജുനൊപ്പം ടീമിലുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications