Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഒരു മലയാളി, ഇവന്‍ അര്‍ജുന്‍ നായര്‍!

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ കളിക്കാനിറങ്ങിയ ഒരു മലയാളിയുണ്ട്. എസ് ശ്രീശാന്ത്. യു എ ഇ ടീമിന് വേണ്ടിയും ഒരു മലയാളി ലോകകപ്പ് കളിച്ചിട്ടുണ്ട്. പേര് കൃഷ്ണ ചന്ദ്രന്‍. ഇനി ഓസ്‌ട്രേലിയ്ക്ക് വേണ്ടിയും ഒരു മലയാളി ലോകകപ്പ് കളിക്കുമോ. ഭാവിയില്‍ അങ്ങനെ ഒരു കാര്യം സംഭവിച്ചുകൂടായ്കയില്ല. അര്‍ജുന്‍ നായരിലൂടെ.

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ന്യൂ സൗത്ത് വെയില്‍സ് ടീം വരെ എത്തിക്കഴിഞ്ഞു മലയാളിയായ അര്‍ജുന്‍ നായരുടെ യാത്ര. ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലുള്ള ടീമിലാണ് അര്‍ജുന്‍ നായര്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. ഭാഗ്യം തുണച്ചാല്‍ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ ഓസ്‌ട്രേലിയയുടെ ദേശീയ താരങ്ങള്‍ക്കൊപ്പം അര്‍ജുന്‍ നായര്‍ എന്ന 17 കാരന്‍ മലയാളിയും കളത്തിലിറങ്ങും.

അര്‍ജുന്‍ നായര്‍, 17 വയസ്സ്

അര്‍ജുന്‍ നായര്‍, 17 വയസ്സ്

സിഡ്‌നിയാണ് അര്‍ജുന്‍ നായരുടെ തട്ടകം. അച്ഛന്‍ ജയാനന്ദ് നായര്‍. അമ്മ ശാലിനി നായര്‍. ഒരു സഹോദരിയുണ്ട്. കളിയിലേക്ക് വന്നാല്‍ വലംകൈയന്‍ ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബൗളറുമാണ് അര്‍ജുന്‍.

ഗ്രെഗ് ചാപ്പലിന്റെ പ്രശംസ

ഗ്രെഗ് ചാപ്പലിന്റെ പ്രശംസ

ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിന്റെ കോച്ചും ഇതിഹാസ താരവുമായ ഗ്രെഗ് ചാപ്പലിന് വലിയ പ്രതീക്ഷയാണ് അര്‍ജുന്‍ നായരില്‍ ഉള്ളത്. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമില്‍ എത്താനുള്ള ചവിട്ടുപടിയായിട്ടാണ് ഷെഫീല്‍ഡ് ഷീല്‍ഡിനെ കളിക്കാര്‍ കാണുന്നത്

ബാറ്റിംഗും ബൗളിംഗും

ബാറ്റിംഗും ബൗളിംഗും

ദേശീയ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ മെട്രോയ്ക്ക് വേണ്ടി കളിച്ച് അര്‍ജുന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ 10 ഓവറില്‍ 24 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ അര്‍ജുന്‍ 41 റണ്‍സും അടിച്ചു. കളി മെട്രോ ജയിച്ചു.

കളി നടക്കും വ്യാഴാഴ്ച

കളി നടക്കും വ്യാഴാഴ്ച

ന്യൂ സൗത്ത് വെയില്‍സ് വ്യാഴാഴ്ചയാണ് സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. 12 പേരുടെ ടീമില്‍ അര്‍ജുന് ഇടം കിട്ടിക്കഴിഞ്ഞു. പ്ലെയിങ് ഇലവനിലും ഇടം കിട്ടുമെന്നാണ് പ്രതീക്ഷ. കോഫ്സ് ഹാര്‍ബറിലാണ് കളി നടക്കുന്നത്.

ലോകകപ്പ് നഷ്ടമായി

ലോകകപ്പ് നഷ്ടമായി

ബാംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറിയത് അര്‍ജുന് വലിയ നഷ്ടമായി. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ അര്‍ജുന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി വരികയാണ് അര്‍ജുന്‍.

Story first published: Monday, February 22, 2016, 16:57 [IST]
Other articles published on Feb 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+