ലണ്ടന്‍: ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വീണ്ടും അപകടത്തിന്റെ വാര്‍ത്ത. ലണ്ടനിലെ സറേയില്‍ മത്സരത്തിനിടെ പന്ത് നെഞ്ചില്‍ കൊണ്ട ബാവലന്‍ പദ്മനാഥന്‍ എന്ന കളിക്കാരനാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ബാറ്റിംഗിനിടെയാണ് ബാവലന്‍ പദ്മനാഥന് നെഞ്ചില്‍ പന്ത് കൊണ്ടത്. 24 കാരനായ ബാവലന്‍ പദ്മനാഥന്‍ തമിഴ് വംശജനാണ്.
ബ്രിട്ടീഷ് തമിഴ് ക്രിക്കറ്ററായ ബാവലന്‍ പദ്മനാഥന്‍ കളിക്കിടെ അപകടത്തില്‍ മരിച്ചതായി ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിവിഷന്‍ മൂന്നില്‍ മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു ബാവലന്‍ പദ്മനാഥന്‍. ലോംഗ് ഡിറ്റണ്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലായിരുന്നു കളി. ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചില്‍ പന്ത് കൊണ്ട് വീഴുകയായിരുന്നു.

ആംബുലന്‍സില്‍ വെച്ച് സി പി ആര്‍ നല്‍കി. പിന്നീട് കിംഗ്സ്റ്റണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാവലന്‍ പദ്മനാഥന്‍. മണിപായ് പാരിഷ് സ്‌പോര്‍ട്‌സ് ക്ലബ് ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ തങ്ങളുടെ താരത്തിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. ഇത്രയും ചെറിയ പ്രായത്തില്‍ ബാവലന്‍ പദ്മനാഥന് അപകടം സംഭവിച്ചത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് പോസ്റ്റ്.
പശ്ചിമ ബംഗാളിന്റെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായ അങ്കിത് കേസരി ഫീല്‍ഡിംങിനിടെ പരിക്കേറ്റ് മരണമടഞ്ഞ് ഏതാനും മാസങ്ങളാകുന്നതേ ഉള്ളൂ. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്ത് കൊണ്ട് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
(ഫോട്ടോ നോര്‍തേണ്‍സ് ക്രിക്കറ്റ് ക്ലബിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന്)