വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഓപ്പണിങ്ങില്‍ രോഹിതും ഗില്ലും വേറെ ലെവല്‍, സെന രാജ്യങ്ങളിലെ കണക്കുകളിതാ

സതാംപ്റ്റണ്‍: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍മാരിലെ വിശ്വസ്തരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മാറിക്കഴിഞ്ഞു. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ ഓപ്പണര്‍മാരായി ഇറങ്ങിയത് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സും ഇന്ത്യക്കായി സമ്മാനിച്ചു.

മഴ പെയ്ത് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഓപ്പണര്‍റായി ഇറങ്ങി രോഹിത് 34 റണ്‍സും ശുഭ്മാന്‍ 28 റണ്‍സുമാണ് നേടിയത്. മായങ്ക് അഗര്‍വാള്‍,കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്ന് ശുഭ്മാന്‍ ഓപ്പണറായി ഇറങ്ങിയത് വെറുതെയല്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കും. സെന (ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും ശരാശരിയുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരായി ഇവര്‍ ചുരുങ്ങിയ സമയം കൊണ്ട് മാറി. 2010 മുതലുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരുടെ സെന രാജ്യങ്ങളിലെ പ്രകടനം നോക്കാം.

rohitandgilltest

46.40 ആണ് സെന രാജ്യങ്ങളിലെ രോഹിത് ശര്‍മ-ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് ശരാശരി. രണ്ടാം സ്ഥാനത്തുള്ളത് ശിഖര്‍ ധവാന്‍- കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിന്റെ ശരാശരി 28 ആണ്. ഇരുവര്‍ക്കും ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും സെന രാജ്യങ്ങളില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായിട്ടില്ലെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം.

മൂന്നാം സ്ഥാനത്തുള്ളത് ശിഖര്‍ ധവാന്‍-മുരളി വിജയ് കൂട്ടുകെട്ടാണ്. 26.20 ആയിരുന്നു ഇവരുടെ ഓപ്പണിങ് കൂട്ടുകെട്ടിലെ റണ്‍സ്. മുരളി വിജയിയും ശിഖര്‍ ധവാനും ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണര്‍മാരായിരുന്നെങ്കിലും പിന്നീട് ഫോം ഔട്ടിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോയി. ഇന്ത്യക്കായി 40.61 ശരാശരിയില്‍ 2315 റണ്‍സാണ് ധവാന്‍ നേടിയത്. 61 ടെസ്റ്റില്‍ നിന്ന് 38.29 ശരാശരിയില്‍ 3982 റണ്‍സാണ് മുരളി വിജയ് നേടിയത്.

ഇന്ത്യയ്ക്കായി പരിമിത ഓവറില്‍ മികച്ച കൂട്ടുകെട്ടുള്ള സെവാഗും ഗംഭീറും ടെസ്റ്റിലെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മോശമാണ്. പ്രധാനമായും സെന രാജ്യങ്ങളില്‍. 15.16 ആണ് ഇവരുടെ ശരാശരി. കെ എല്‍ രാഹുലും മുരളി വിജയിയും ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണിങ് ഇറങ്ങിയിട്ടുണ്ട്. 15.09 ആണ് സെന രാജ്യങ്ങളിലെ ഇവരുടെ ശരാശരി. മായങ്ക് അഗര്‍വാളും-പൃഥ്വി ഷായും ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണിങ് ഇറങ്ങിയിട്ടുണ്ട്. 14.66 ആണ് ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടിന്റെ സെന രാജ്യങ്ങളിലെ ശരാശരി.

Story first published: Sunday, June 20, 2021, 16:42 [IST]
Other articles published on Jun 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X