Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഈ താരങ്ങള്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്യണമെന്ന് വീരേന്ദര്‍ സെവാഗ്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇവർ ബാറ്റിങ് ഓപ്പണ്‍ ചെയ്യണം | Oneindia Malayalam

ദില്ലി: നാട്ടിലും മറുനാട്ടിലും മോശമല്ലാത്ത പ്രകടനം നടത്തുന്ന ടീമാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ടെസ്റ്റിലായാലും ഏകദിനത്തിലായാലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവര്‍ ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അവരുടെ കഴിവുകളില്‍ ടീം മാനേജ്‌മെന്റിന് ഉറച്ച വിശ്വാസമുണ്ട്. ഓസ്‌ട്രേലിയയില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും.

ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങള്‍ കളിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയ്ക്ക് പരമ്പര നേടാനുള്ള സാധ്യതയുമുണ്ടെന്നാണ് കണക്കുകൂട്ടല്‍. പരമ്പരയില്‍ പ്രധാനമാവുക ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായിരിക്കും. ബാറ്റിങ്ങില്‍ തുടക്കം ഗംഭീരമായാല്‍ തുടര്‍ന്നുവരുന്നവര്‍ക്ക് മികച്ച ടോട്ടല്‍ കണ്ടെത്താനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും.

sehwag

ഇംഗ്ലണ്ടില്‍ മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ആക്രമണാത്മക ബാറ്റിങ് ആയിരിക്കും ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയെന്ന് മുന്‍താരം വീരേന്ദ്ര സെവാഗ് പറഞ്ഞു. ഇതിനായി കൗമാരതാരം പൃഥ്വി ഷായ്‌ക്കൊപ്പം കെ എല്‍ രാഹുലിനെ ബാറ്റിങ് തുറക്കാന്‍ അനുവദിക്കണമെന്നും സെവാഗ് പറയുന്നുണ്ട്. മുരളി വിജയ് ആണ് ഇന്ത്യന്‍ ടീമിലുള്ള മറ്റൊരു ഓപ്പണര്‍.

വിന്‍ഡീസിനെതിരെ കഴിവു തെളിയിച്ചു കഴിഞ്ഞ പൃഥ്വിക്കും, ആക്രമണാത്മക ബാറ്റിങ് കാഴ്ചവെക്കുന്ന രാഹുലിനും ഓസ്‌ട്രേലിയയ്‌ക്കെതിരെ കാര്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സെവാഗിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച താരമാണ് സെവാഗ്. ഡിസംബര്‍ ആറിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

Story first published: Monday, November 12, 2018, 8:14 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+