വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ കസേര ഉറപ്പിക്കാന്‍ വരട്ടെ... തിരികെ ചോദിച്ച് ധവാന്‍, ഇടിവെട്ട് സെഞ്ച്വറി

ഡല്‍ഹിക്കു വേണ്ടിയാണ് താരം സെഞ്ച്വറി നേടിയത്

ദില്ലി: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ ചില പരമ്പരകള്‍ നഷ്ടമായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളിക്കളത്തിലേക്കു മടങ്ങിയെത്തി. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ കളിയില്‍ ഡല്‍ഹിക്കു വേണ്ടിയാണ് ധവാന്‍ സെഞ്ച്വറിയുമായി മിന്നിയത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഡല്‍ഹിയെ കരകയറ്റിയതും ടീമിന്റെ നായകന്‍ കൂടിയായ ധവാന്റെ ഉജ്ജ്വല ഇന്നിങ്‌സായിരുന്നു.

കോലിയുടെ ക്യാപ്റ്റന്‍സി സീക്രട്ട്... അതു രഹസ്യമല്ല, തനിക്കറിയാമെന്നു മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍കോലിയുടെ ക്യാപ്റ്റന്‍സി സീക്രട്ട്... അതു രഹസ്യമല്ല, തനിക്കറിയാമെന്നു മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍

ധവാനു പകരം കഴിഞ്ഞ പരമ്പരകളിലെല്ലാം രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന സൂചന നല്‍കിയാണ് ധവാന്‍ രഞ്ജിയില്‍ കസറിയത്.

പുറത്താവാതെ 137 റണ്‍സ്

പുറത്താവാതെ 137 റണ്‍സ്

ആദ്യ ദിനം ഡല്‍ഹിക്കു വേണ്ടി പുറത്താവാതെ 137 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 198 പന്തില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹി ആറിന് 269 റണ്‍സെന്ന നിലയിലേക്കു ഒതുക്കപ്പെട്ടെങ്കിലും ധവാന്റെ ഇന്നിങ്‌സ് ടീമിനെ രക്ഷിക്കുകയായിരുന്നു.
ഡല്‍ഹി നിരയില്‍ മറ്റൊരാള്‍ക്കു പോലും 30 റണ്‍സ് കടക്കാന്‍ കഴിഞ്ഞില്ല.
നിശ്ചിത ഓവര്‍ ടീമിലേക്കു അവകാശവാദമുന്നയിക്കുക മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും തന്റെ കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചന കൂടിയാണ് ധവാന്‍ നല്‍കിയത്. മോശം ഫോം കാരണം അദ്ദേഹം ഇപ്പോള്‍ ടെസ്റ്റ് ടീമിനു പുറത്താണ്.

ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനം

കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ധവാന്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചിട്ടില്ല. പകരക്കാരനായി ഇന്ത്യ പരീക്ഷിച്ച രോഹിത് ശര്‍മ മിന്നുന്ന പ്രകടനത്തിലൂടെ ഓപ്പണിങ് സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. നിലവില്‍ മായങ്ക് അഗര്‍വാളും രോഹിത്തുമാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. ഈ ജോടി ക്ലിക്കായി മാറിയിട്ടുമുണ്ട്.
കാല്‍മുട്ടിനേറ്റ പരിക്കു കാരണമാണ് ധവാനു വിന്‍ഡീസിനെതിരേയുള്ള ടി20, ഏകദിന പരമ്പരകള്‍ നഷ്ടമായത്.

2018നു ശേഷമാദ്യം

2018നു ശേഷമാദ്യം

2018 സപ്തംബറില്‍ നടന്ന ഓവല്‍ ടെസ്റ്റിനു ശേഷം ധവാന്‍ ആദ്യമായി കളിച്ച ഫസ്റ്റ് ക്ലാസ് ഗെയിം കൂടിയായിരുന്നു രഞ്ജിയില്‍ ഡല്‍ഹിക്കു വേണ്ടിയുള്ള ഈ മല്‍സരം. തന്റെ ടീമംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ക്രീസ് വിട്ടെങ്കിലും 34 ടെസ്റ്റുകളിലെ തന്റെ അനുഭവസമ്പത് പുറത്തെടുത്ത ധവാന്‍ ടീമിനെ കരകയറ്റുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഡല്‍ഹി മൂന്നിന് 49 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും ധവാന്‍ വിട്ടുകൊടുത്തില്ല.

ആത്മവിശ്വാസമുയര്‍ന്നു

ആത്മവിശ്വാസമുയര്‍ന്നു

ഡല്‍ഹിക്കു വേണ്ടി നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധവാന്‍ വ്യക്തമാക്കി. ശരീരത്തോട് കൂടുതല്‍ അടുപ്പിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. കാരണം, ഈ പിച്ചില്‍ ഏതു നിമിഷവും മികച്ച പന്തുകള്‍ വന്നേക്കാം. ഇംഗ്ലണ്ടിലൊക്കെ കാണാറുള്ളതു പോലത്തെ മികച്ച പിച്ചായിരുന്നു ഇത്. ഇവിടെ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം പറഞ്ഞു.

Story first published: Thursday, December 26, 2019, 10:09 [IST]
Other articles published on Dec 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X