വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റനില്‍ കേമന്‍... കോലിയോ, രോഹിത്തോ? വ്യത്യാസം ചൂണ്ടിക്കാട്ടി ശിഖര്‍ ധവാന്‍

ഇരുവര്‍ക്കും കീഴില്‍ ധവാന്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്

Shikhar Dhawan draws comparisons between Kohli and Rohit | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്. വിരാട് കോലിയാണ് ബെസ്‌റ്റെന്നു ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം രോഹിത് ശര്‍മാണ് കൂടുതല്‍ മിടുക്കനെന്ന് അഭിപ്രായപ്പെടുന്നു. കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സിഎസ്‌കെ ഉടച്ചു വാര്‍ത്തേക്കും... മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തേക്ക്!! കൂട്ടത്തില്‍ റായുഡുവുംസിഎസ്‌കെ ഉടച്ചു വാര്‍ത്തേക്കും... മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തേക്ക്!! കൂട്ടത്തില്‍ റായുഡുവും

ഏറ്റവും അവസാനമായി ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1ന് കൈക്കലാക്കിയത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. കോലിക്കും രോഹിത്തിനും കീഴില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ധവാന്‍.

കോലിയില്‍ നിന്ന് വ്യത്യസ്തന്‍

കോലിയില്‍ നിന്ന് വ്യത്യസ്തന്‍

കോലിയില്‍ നിന്നും തികച്ചും വ്യത്യസ്തനായ ക്യാപ്റ്റനാണ് രോഹിത്തെന്നു ധവാന്‍ അഭിപ്രായപ്പെട്ടു. ഇരുവരുടെയും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ അംഗം കൂടിയാണ് താനെന്നും ധവാന്‍ പറയുന്നു.
കളിക്കളത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ആശയക്കുഴപ്പമുണ്ടാവുമ്പോഴും തങ്ങള്‍ ഇക്കാര്യം പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ കോലിയാണെങ്കിലും രോഹിത്താണെങ്കിലും ഒരുപോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം ചര്‍ച്ച നടത്തും

പരസ്പരം ചര്‍ച്ച നടത്തും

വ്യത്യസ്ത സ്വഭാവ സവിശേഷതയുള്ളവരാണ് കോലിയും രോഹിതും.വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത തീരുമാനങ്ങളുമെടുക്കുന്നവരാണ്. ആ സന്ദര്‍ഭത്തില്‍ എന്താണോ ശരിയെന്നു തോന്നുന്നത് അവര്‍ അതു ചെയ്യും. എന്നാല്‍ കളിക്കളത്തില്‍ ഇരുവരും പരസ്പരം ഇത് ചര്‍ച്ച ചെയ്താണ് തീരുമാനിക്കാറുള്ളത്.
രോഹിത്താണ് ടീമിനെ നയിക്കുന്നതെങ്കില്‍ അദ്ദേഹം താനുമായി ചര്‍ച്ച നടത്തും. കോലിയാണ് ക്യാപ്റ്റനെങ്കില്‍ അദ്ദേഹം രോഹിത്തിനും തനിക്കുമൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ കൂടിയാലോചിക്കാറുണ്ടെന്നും ധവാന്‍ വിശദമാക്കി.

ധവാനെതിരേ വിമര്‍ശനം

ധവാനെതിരേ വിമര്‍ശനം

സമീപകാലത്തെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ധവാന്‍. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും താരത്തിന്റെ മെല്ലെപ്പോക്ക് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ടെസ്റ്റ് ടീമില്‍ ഇതിനകം സ്ഥാനം നഷ്ടമായ ധവാന്‍ ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റിലെങ്കിലും സ്ഥാനം നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള മല്‍സരങ്ങളിലെ പ്രകടനം ധവാന് നിര്‍ണായകമാണ്.

Story first published: Thursday, November 14, 2019, 13:14 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X