വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകിരീടമില്ല, ഫൈനലില്‍ ഫ്‌ളോപ്പും... എങ്കിലും ഷഫാലിക്ക് അഭിമാനിക്കാം, ലോക റെക്കോര്‍ഡ്!

16 കാരിയായ ഷഫാലിയുടെ കന്നി ലോകകപ്പായിരുന്നു ഇത്

മെല്‍ബണ്‍: കരിയറില്‍ ആദ്യമായി കളിച്ച ലോകകപ്പില്‍ തന്നെ കിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ ഷഫാലി വര്‍മയ്ക്കു ലോക റെക്കോര്‍ഡ്. വനിതകതകളുടെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഇറങ്ങിയതോടെയാണ് 16 കാരി ലോക റെക്കോര്‍ഡിന് അവകാശിയായത്.

Shafali Verma breaks world record | Oneindia Malayalam
shafali

ലോകകപ്പ് (പുരുഷ, വനിതാ വിഭാഗം) ഫൈനലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഷഫാലിയെ തേടിയെത്തിയത്. 16 വയസ്സും 40 ദിവസവുമാണ് ഇന്ത്യന്‍ ഓപ്പണറുടെ പ്രായം. 2013ലെ വനിതകളുടെ ഏകദിന ലോകകപ്പ് ഫൈനലില്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ഷക്വാന ക്വിന്റെയ്‌നിന്റെ പേരിലായിരുന്നു നേരത്തേ ലോക റെക്കോര്‍ഡ്. അന്നു 17 വയസ്സും 45 ദിവസവുമായിരുന്നു വിന്‍ഡീസ് താരത്തിന്റെ പ്രായം. ഇതാണ് ഏഴു വര്‍ഷത്തിനു ശേഷം ഷഫാലി പഴങ്കഥയാക്കിയത്.

പുരുഷ ക്രിക്കറ്റില്‍ ലോകകപ്പ് ഫൈനലില്‍ കളിച്ച പ്രായം കുറഞ്ഞ താരം പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറാണ്. 2009ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ പാകിസ്താനു വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ 17 വയസും 69 ദിവസവുമായിരുന്നു ആമിറിന്റെ പ്രായം.

shafa

വനിതാ ലോകകപ്പില്‍ ഓസീസിനെതിരേ ആദ്യ പന്തെറിയും മുമ്പ് തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചെങ്കിലും ഷഫാലിക്കു കണ്ണീരോടെയാണ് കളം വിടേണ്ടി വന്നത്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ 85 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ തങ്ങളുടെ അഞ്ചാം ലോക കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ രണ്ടു റണ്‍സ് മാത്രമാണ് ഷഫാലിക്കു നേടാനായത്. എന്നാല്‍ ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളില്‍ താരം 167 റണ്‍സെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ഷഫാലിയായിരുന്നു. ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ് വുമണും ഷഫാലിയാണ്.

Story first published: Monday, March 9, 2020, 15:00 [IST]
Other articles published on Mar 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X