വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡബിളിന്റെ തമ്പുരാന് 200ന്റെ തിളക്കം... 200ല്‍ പിറക്കുമോ മറ്റൊരു ഡബിള്‍? ഹിറ്റ്മാന്‍റെ ഉദയം 2013ല്‍

കരിയറിലെ 200ാം ഏകദിനത്തില്‍ രോഹിത് തന്നെയാണ് ഇന്ത്യന്‍ നായകന്‍

By Manu
രോഹിത്തിന് കരിയറിലെ 200ാം ഏകദിനം | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മിടുക്കനായ ബാറ്റ്‌സ്മാനെന്ന് കരിയറിന്റെ ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമാണ് ഇപ്പോഴത്തെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. കോലി കഠിനാധ്വാനത്തിലൂടെ രോഹിതിനെ മറികടന്നു നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു മുന്നേറിയപ്പോള്‍ രോഹിത് ഇപ്പോഴും പഴയതു പോലെ തന്നെ തുടരുന്നു. എങ്കിലും ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ തന്നെയാണ് ഹിറ്റ്മാനെന്ന് ആരാധകര്‍ ഓമനപ്പേരിട്ട രോഹിത്.

ഏകദിനം കൈവിട്ടു, ടി20യില്‍ തിരിച്ചടിക്കും!! കിവീസിന്റെ തുറുപ്പുചീട്ടാവാന്‍ 2 പുതുമുഖങ്ങള്‍ ഏകദിനം കൈവിട്ടു, ടി20യില്‍ തിരിച്ചടിക്കും!! കിവീസിന്റെ തുറുപ്പുചീട്ടാവാന്‍ 2 പുതുമുഖങ്ങള്‍

ഏകദിന ക്രിക്കറ്റില്‍ മൂന്നു തവണ ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡിന് അവകാശിയായ അദ്ദേഹം ഇപ്പോള്‍ കരിയറിലെ 200ാം ഏകദിനമെന്ന നാഴികക്കല്ലിന് അരികിലാണ്.

200ാം അങ്കം ന്യൂസിലാന്‍ഡിനെതിരേ

200ാം അങ്കം ന്യൂസിലാന്‍ഡിനെതിരേ

ന്യൂസിലാന്‍ഡിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നാലാം ഏകദിനത്തില്‍ റങ്ങുന്നതോടെ ഇന്ത്യന്‍ ജഴ്‌സിയില്‍ 200 മല്‍സരങ്ങളില്‍ ഇറങ്ങിയ താരങ്ങളിലൊരാളായി രോഹിത്തും മാറും. കരിയറിലെ ഈ നാഴികക്കല്ല് ടീമിനെ നയിച്ചു കൊണ്ടു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.
കോലി അവസാന രണ്ടു ഏകദിനങ്ങളിലും ടീമില്‍ ഇല്ലാത്തതിനാലാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് നായകനായി നറുക്കുവീണത്. നേരത്തേ 78 താരങ്ങളാണ് ഏകദിനത്തില്‍ 200 മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്.

അരങ്ങേറ്റം 2007ല്‍

അരങ്ങേറ്റം 2007ല്‍

2007ല്‍ ബെല്‍ഫാസ്റ്റില്‍ അയര്‍ലാന്‍ഡിനെതിരേ കളിച്ചു കൊണ്ടാണ് രോഹിത് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയത്. എന്നാല്‍ അതിനുശേഷമുള്ള ആറു വര്‍ഷം താരത്തിന് അത്ര മികച്ചതായിരുന്നില്ല. ഉയര്‍ച്ചകളും താഴ്ച്ചകളുമെല്ലാം നിറഞ്ഞതായിരുന്നു കരിയര്‍. 2007 മുതല്‍ 2012 വരെ 86 മല്‍സരങ്ങളിലാണ് താരം ഇന്ത്യക്കായി കൡച്ചത്. 30.43 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റികളുമടക്കം 1978 റണ്‍സ് മാത്രമേ ഇക്കാലയളവില്‍ അദ്ദേഹത്തിന് നേടാനായുള്ളൂ. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
എന്നാല്‍ 2013ലാണ് രോഹിത്തിന്റെ കരിയറില്‍ വഴിത്തിരിവ് തുടങ്ങുന്നത്. 13 മുതല്‍ ഇതുവരെ 113 ഏകദിനങ്ങളില്‍ കളിച്ച ഹിറ്റ്മാന്‍ 60.01 ശരാശരിയില്‍ 5821 റണ്‍സ് അടിച്ചെടുത്തു. 20 സെഞ്ച്വറികളും 27 ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോറാവട്ടെ ലോക റെക്കോര്‍ഡായ 264 റണ്‍സും.

ഓപ്പണിങിലേക്ക് ചുവടുമാറി

ഓപ്പണിങിലേക്ക് ചുവടുമാറി

വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിന്റെ വിരമിക്കലിനു ശേഷം ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഓപ്പണിങിലേക്കു മാറ്റിയതാണ് രോഹിത്തിന്റെ കരിയറില്‍ നിര്‍ണായകമായത്. പിന്നീട് വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ സെവാഗിന്റെ യഥാര്‍ഥ പിന്‍ഗാമി താന്‍ തന്നെയാണെന്ന് ഹിറ്റ്മാന്‍ തെളിയിക്കുകയും ചെയ്തു. 2013ലാണ് രോഹിത്ത് ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചത്.
ആദ്യ വര്‍ഷം തന്നെ 28 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 52 ശരാശരിയില്‍ 1196 റണ്‍സ് രോഹിത് അടിച്ചൂകൂട്ടി. പിന്നീടൊരിക്കലും രോഹിത്തിന്റെ ബാറ്റിങ് ശരാശരി 50ന് താഴേക്കു പോയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം 71.83ഉം ഈ വര്‍ഷം ഇതുവരെ 73.57ഉം ആണ് ഹിറ്റ്മാന്റെ ശരാശരി.

Story first published: Wednesday, January 30, 2019, 13:32 [IST]
Other articles published on Jan 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X