For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണക്കേടിലും ഇന്ത്യന്‍ അഭിമാനമായി ഹിറ്റ്മാന്‍... പുതിയ റെക്കോര്‍ഡ്, ദാദയ്‌ക്കൊപ്പം

ഏകദിനത്തില്‍ 8000 റണ്‍സ് ക്ലബ്ബില്‍ താരം അംഗമായി

By Manu
ഇന്ത്യന്‍ അഭിമാനമായി ഹിറ്റ്മാന്‍ രോഹിത്

ദില്ലി: ഓസ്‌ട്രേലിയക്കെതിരേ അനായാസം സ്വന്തമാക്കാനാവുമെന്ന് കരുതിയ കിരീടം തുടര്‍ച്ചയായ മൂന്നു തോല്‍വികളോടെ കൈവിട്ടതിന്റെ ഷോക്കിലാണ് ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 3-2നാണ് ഇന്ത്യ കൈക്കലാക്കിയത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ജയം കൊയ്തപ്പോള്‍ ഓസീസിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നാണ് ഏവരും ഉറപ്പിച്ചത്. എന്നാല്‍ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ട് ഓസീസ് തിരിച്ചുവരികയായിരുന്നു. തുടര്‍ച്ചയായ മൂന്നു കളികളിലും വെന്നിക്കൊടി പാറിച്ച് കിരീടവുമായി കംഗാരുക്കൂട്ടം മടങ്ങുകയായിരുന്നു.

നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. 56 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മ മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. ഇതോടെ പുതിയൊരു റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായി.

8000 റണ്‍സ് ക്ലബ്ബില്‍

8000 റണ്‍സ് ക്ലബ്ബില്‍

ഏകദിനത്തില്‍ 8000 റണ്‍സ് ക്ലബ്ബില്‍ രോഹിത്തും അംഗമായി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാനെത്തുകയും ചെയ്തു.
200 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 8000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയും ഇത്ര തന്നെ ഇന്നിങ്‌സുകളിലാണ് 8000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

വേണ്ടിയിരുന്നത് 46 റണ്‍സ്

വേണ്ടിയിരുന്നത് 46 റണ്‍സ്

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കായി ബാറ്റിങിന് ഇറങ്ങുമ്പോള്‍ 8000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത് 46 റണ്‍സായിരുന്നു. 67 പന്തുകളില്‍ നിന്നും ഇത്രയും റണ്‍സെടുത്ത് താരം 8000 റണ്‍സ് ക്ലബ്ബിലെത്തുകയും ചെയ്തു.
ഏറ്റവും വേഗത്തില്‍ 8000 റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരിലാണ്. 175 ഇന്നിങ്‌സുകളിലാണ് താരത്തിന്റെ നേട്ടം. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് (182 ഇന്നിങ്‌സ്) ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്.

ആദ്യ മൂന്നു കളികളില്‍ ഫ്‌ളോപ്പ്

ആദ്യ മൂന്നു കളികളില്‍ ഫ്‌ളോപ്പ്

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ മൂന്ന് മല്‍സരങ്ങളില്‍ ദയനീയ പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്. വെറും 51 റണ്‍സ് മാത്രമേ ആദ്യ മൂന്നു കളികൡല്‍ ഹിറ്റ്മാന് നേടാനായുള്ളൂ. എന്നാല്‍ നാലാം ഏകദിനത്തില്‍ അദ്ദേഹം ശക്തമായി തിരിച്ചുവന്നു.
അര്‍ഹിച്ച സെഞ്ച്വറി വെറും അഞ്ച് റണ്‍സ് അകലെയാണ് രോഹിത്തിന് നഷ്ടമായ്. ഈ പ്രകടനം നല്‍കിയ ആത്മവിശ്വാസത്തില്‍ അഞ്ചാം ഏകദിനത്തിലും താരം ഫിഫ്റ്റിയുമായി കസറുകയായിരുന്നു.

Story first published: Thursday, March 14, 2019, 10:20 [IST]
Other articles published on Mar 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+