വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ പരിക്ക് ഗുരുതരം!! ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കില്ല... പകരമെത്തുക ഈ താരം

അവസാന ഏകദിനത്തിനിടെയാണ് രോഹിത്തിനു പരിക്കുപറ്റിയത്

Rohit Sharma ruled out of remaining New Zealand tour due to calf injury

ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരാ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. ടീമിന്റെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഈ രണ്ടു പരമ്പരകളും നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. പിടിഐയാണ് രോഹിത്തിന് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇനി തുടര്‍ന്നു കളിക്കാനാവില്ലെന്നു പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് രോഹിത്തിന്റെ പിന്‍മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബിസിസിഐയുടെ ഒരു മുതിര്‍ന്ന ഒഫീഷ്യലിനെ ഉദ്ദരിച്ചാണ് പിടിഐ രോഹിത്തിനു ഇനിയുള്ളള മല്‍സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

rohit

അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെ ബാറ്റ് ചെയ്യവെയാണ് രോഹിത്തിന്റെ ഇടതു കാല്‍പ്പേശിക്കു പരിക്കേറ്റത്. തുടര്‍ന്നു വ്യക്തിഗത സ്‌കോര്‍ 60ല്‍ നില്‍ക്കെ അദ്ദേഹത്തിനു മല്‍സരത്തില്‍ നിന്നു പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. വിരാട് കോലിക്കു അഞ്ചാം ടി20യില്‍ ഇന്ത്യ വിശ്രമ നല്‍കിയതിനാല്‍ ടീമിനെ നയിച്ചത് ഹിറ്റ്മാനായിരുന്നു. പിന്നീട് ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ രോഹിത് ഫീല്‍ഡിങിലും ഇറങ്ങിയിരുന്നില്ല. പകരം ലോകേഷ് രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്.

കോലിക്കു വമ്പന്‍ റെക്കോര്‍ഡ്... ടി20യില്‍ ഇനി ക്യാപ്റ്റന്‍മാരുടെ കിങ്, ധോണിക്കു പകുതി മാത്രംകോലിക്കു വമ്പന്‍ റെക്കോര്‍ഡ്... ടി20യില്‍ ഇനി ക്യാപ്റ്റന്‍മാരുടെ കിങ്, ധോണിക്കു പകുതി മാത്രം

mayank

രോഹിത്തിനു പകരം മായങ്ക് അഗര്‍വാള്‍ ഏകദിനത്തില്‍ ടീമിനായി ഓപ്പണറായി കളിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ടെസ്റ്റില്‍ ആരായിരിക്കും പകരമിറങ്ങുകയെന്ന കാര്യം വ്യക്തമല്ല. രോഹിത്ത് കൂടി പിന്‍മാറുന്നതോടെ രണ്ടു അംഗീകൃത ഓപ്പണര്‍മാരെയും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു നഷ്ടമാവും. നിശ്ചിത ഓവര്‍ ടീമിലെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് പരിക്കു കാരണം നേരത്തേ തന്നെ ന്യൂസിലാന്‍ഡ് പര്യടനം നഷ്ടമായിരുന്നു. പകരം ടി20യില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഏകദിനത്തില്‍ യുവ താരം പൃഥ്വി ഷായെയും ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.

Story first published: Monday, February 3, 2020, 16:28 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X