വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോച്ചെന്ന് പറഞ്ഞാല്‍ അദ്ദേഹമാണ്... ശരിക്കും മജീഷ്യന്‍, മികച്ച പരിശീലകനെ ചൂണ്ടിക്കാട്ടി രോഹിത്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹിറ്റ്മാന്‍ മികച്ച കോച്ചിനെ തിരഞ്ഞെടുത്തത്

മുംബൈ: കരിയറില്‍ ഇതുവരെ തനിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കോച്ചുമാരില്‍ ഏറ്റവും കേമനാരെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിനിടെയാണ് ഹിറ്റ്മാന്‍ കോച്ചുമാരിലെ ബെസ്റ്റ് ആരെന്നു ചൂണ്ടിക്കാട്ടിയത്.

സച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍... ക്ലാസിക് കൊമ്പുകോര്‍ക്കല്‍, വ്യത്യാസം ഹോഗ് പറയുന്നുസച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍... ക്ലാസിക് കൊമ്പുകോര്‍ക്കല്‍, വ്യത്യാസം ഹോഗ് പറയുന്നു

എന്തിന് മാപ്പു നല്‍കുന്നു? വാതുവയ്പ്പ് കൊലപാതകത്തിനു തുല്യം! തൂക്കിലേറ്റണമെന്ന് മിയാന്‍ദാദ്എന്തിന് മാപ്പു നല്‍കുന്നു? വാതുവയ്പ്പ് കൊലപാതകത്തിനു തുല്യം! തൂക്കിലേറ്റണമെന്ന് മിയാന്‍ദാദ്

നിലവലില്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ തയ്യാറെടുക്കവെയാണ് വൈറസ് ബാധയെ തുടര്‍ന്നു ടൂര്‍ണമെന്റ് മാറ്റി വച്ചത്. നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍ കൂടിയാണ് മുംബൈ.

പോണ്ടിങാണ് ബെസ്റ്റ്

ദേശീയ ടീമില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചയാളെയല്ല രോഹിത് മികച്ച കോച്ചായി തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം. ഐപിഎല്ലില്‍ മുംബൈയുടെ മുന്‍ കോച്ചായിരുന്ന ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം റിക്കി പോണ്ടിങാണ് ബെസ്‌റ്റെന്നു രോഹിത് പറയുന്നു. 2014 മുതല്‍ 16 വരെ മുംബൈയുടെ പരിശീലകനായിരുന്ന പോണ്ടിങ് ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചാണ്.
മികച്ച കോച്ചിനെ തിരഞ്ഞടുക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. കാരണം ഓരോരുത്തരും എന്തെങ്കിലുമെല്ലാം മികച്ച ഗുണങ്ങളുള്ളവരാണ്. ഇക്കൂട്ടത്തില്‍ പോണ്ടിങാണ് വേറിട്ടു നില്‍ക്കുന്നത്. ശരിക്കുമൊരു മാജിക്കാണ് അദ്ദേഹം. സീസണിന്റെ പകുതി വരെ ടീമിനെ നയിച്ച ശേഷം പിന്നീട് ക്യാപ്റ്റന്‍ സ്ഥാനം പോണ്ടിങ് തനിക്കു കൈമാറി. ഇതിനു വളരെയധികം ചങ്കൂറ്റം വേണമെന്നും രോഹിത് വിശദമാക്കി.

ടീമിനെ സഹായിച്ചു

ക്യാപ്റ്റന്‍ സ്ഥാനം തനിക്കു കൈമാറിയെങ്കിലും മുമ്പത്തേതു പോലെ എല്ലാ കാര്യത്തിലും പോണ്ടിങ് ഇടപെട്ടിരുന്നു. യുവതാരങ്ങളെ പോണ്ടിങ് വളരെയധികം സഹായിച്ചു. ക്യാപ്റ്റന്‍സിയില്‍ തനിക്കും അദ്ദേഹം ഏറെ സഹായം നല്‍കിയിട്ടുണ്ട്. നിരവധി കാര്യങ്ങള്‍ പോണ്ടിങില്‍ നിന്നും പഠിച്ചെടുക്കാന്‍ തനിക്കു കഴിഞ്ഞു. എല്ലാം കൊണ്ടും തികച്ചും വ്യത്യസ്തനാണ് പോണ്ടിങെന്നും രോഹിത് വിലയിരുത്തി.
2013ലാണ് പോണ്ടിങ് സീസണിന്റെ പകുതിയില്‍ വച്ച് നായകസ്ഥാനമൊഴിഞ്ഞത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ രോഹിത് ക്യാപ്റ്റനായതോടെ സടകുടഞ്ഞെഴുന്നേറ്റ മുംബൈ ശേഷിച്ച മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തി കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നാലു കിരീടങ്ങള്‍

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങളേറ്റു വാങ്ങിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. നാലു തവണയാണ് ഹിറ്റ്മാന്‍ മുംബൈയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയത്. നിലവിലെ ജേതാക്കളും മുംബൈ തന്നെയാണ്. മുംബൈയിലെത്തും മുമ്പ് നേരത്തേ താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും രോഹിത് കിരീടവിജയത്തില്‍ പങ്കാളിയായിട്ടുണ്ട്.
ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരവും ഹിറ്റ്മാനാണ്. 188 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 36 ഫിഫ്റ്റികളുമടക്കം 4898 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Saturday, April 4, 2020, 13:32 [IST]
Other articles published on Apr 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X