വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സച്ചിന്റെ കസേര തെറിക്കുമോ? വമ്പന്‍ റെക്കോര്‍ഡുകള്‍ വീണേക്കും... തകര്‍ക്കാന്‍ ഹിറ്റ്മാന്‍

നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാണ് രോഹിത്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ റണ്‍മഴ പെയ്യിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്്റ്റനുമായ രോഹിത് ശര്‍മ ഇനി സെമി ഫൈനലിലും ഇതേ പ്രകടനം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ എട്ടു മല്‍സരങ്ങളില്‍ അഞ്ചിലും ഹിറ്റ്മാന്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. ഇതോടെ പുതിയ ചില റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരുന്നു.

ലോകകപ്പ്: ഇന്ത്യയോ, കിവീസോ? ക്ലാര്‍ക്കിന്റെ പ്രവചനം ഇങ്ങനെ... അവര്‍ എത്തും ഉറപ്പ് ലോകകപ്പ്: ഇന്ത്യയോ, കിവീസോ? ക്ലാര്‍ക്കിന്റെ പ്രവചനം ഇങ്ങനെ... അവര്‍ എത്തും ഉറപ്പ്

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലിലും ചില റെക്കോര്‍ഡുകള്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ലോക റെക്കോര്‍ഡുകളാണ് ഇത്തവണ വഴി മാറാന്‍ സാധ്യതയുള്ളത്.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് നിലവില്‍ സച്ചിനൊപ്പം പങ്കിടുകയാണ് രോഹിത്. ഇരുവരും ആറു സെഞ്ച്വറികള്‍ വീതമാണ് കരിയറില്‍ ഇതുവരെ കളിച്ച ലോകകപ്പുകളില്‍ നിന്നും നേടിയത്. ഒന്നു കൂടി നേടാന്‍ കഴിഞ്ഞാല്‍ സച്ചിനെ പിന്തള്ളി റെക്കോര്‍ഡിന്റെ ഏക അവകാശി രോഹിത്തായി മാറും.
ന്യൂസിലാന്‍ഡിനെതിരേ ടൂര്‍ണമെന്റില്‍ തന്റെ ആറാം സെഞ്ച്വറി കുറിക്കാമെന്ന് സ്വപ്‌നം കാണുകയാണി ഹിറ്റ്മാന്‍.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ മറ്റൊരു ലോക റെക്കോര്‍ഡ് രോഹിത്തിന് കൈയെത്തുംദൂരത്താണ്. 27 റണ്‍സ് കൂടി നേടിയാല്‍ 673 റണ്‍സെന്ന സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കപ്പെടും.
നിലവില്‍ ഈ ലോകകപ്പില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 647 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തു കഴിഞ്ഞു. 92.43 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്.

ഇന്ത്യയുടെ തുറുപ്പുചീട്ട്

ഇന്ത്യയുടെ തുറുപ്പുചീട്ട്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി രോഹിത് മാറിക്കഴിഞ്ഞു. ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഫോം മികച്ചതായിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും പ്രതീക്ഷിച്ച പ്രകടനമല്ല ഹിറ്റ്മാന്‍ കാഴ്ചവച്ചത്. എന്നാല്‍ ലോകകപ്പില്‍ പുതിയൊരു രോഹിത്തിനെയാണ് കണ്ടത്.
ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയയ അദ്ദേഹം പിന്നീട് നാലു തവണ കൂടി ഇതാവര്‍ത്തിക്കുകയായിരുന്നു. സ്ഥിരം ഓപ്പണിങ് പാര്‍ട്ട്‌നറായ ശിഖര്‍ ധവാന്‍ പരിക്കു കാരണം പുറത്തായിട്ടും അത് ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത് രോഹിത്തിന്റെ ഗംഭീര പ്രകടനം കൊണ്ടാണ്.

Story first published: Tuesday, July 9, 2019, 12:41 [IST]
Other articles published on Jul 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X