വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: വീഴാതെ മായങ്ക്... അപൂര്‍വ്വ നേട്ടം, 30 വര്‍ഷത്തിനു ശേഷമാദ്യം

മായങ്ക് മല്‍സരത്തില്‍ 34 റണ്‍സിന് പുറത്താവുകയായിരുന്നു

Mayank agarwal wrote new record in Newzealand

വെല്ലിങ്ടണ്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെിരേ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അപൂര്‍വ്വനേട്ടം കൈവരിക്കാന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനു സാധിച്ചു. കളിയില്‍ താരം 34 റണ്‍സെടുത്തു പുറത്തായിരുന്നു. മഴയെ തുടര്‍ന്ന് ആദ്യ ദിനം നേരത്തേ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 122 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

IPL2020: ഇവരെ തുടക്കം മുതല്‍ കാണില്ല... വൈകും, ലേറ്റായെത്തുന്ന മിന്നും താരങ്ങള്‍IPL2020: ഇവരെ തുടക്കം മുതല്‍ കാണില്ല... വൈകും, ലേറ്റായെത്തുന്ന മിന്നും താരങ്ങള്‍

മായങ്കും യുവ താരം പൃഥ്വി ഷായും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പരിക്കു കാരണം പരമ്പര നഷ്ടമായതോടയാണ് മായങ്കിന്റെ പങ്കാളിയായി പൃഥ്വിയെത്തിയത്.

പ്രഭാകറിനു ശേഷമാദ്യം

ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റില്‍ ആദ്യ സെഷന്‍ അതിജീവിച്ചാണ് മായങ്ക് നേട്ടത്തിന് ഉടമയായത്. 30 വര്‍ഷത്തിനു ശേഷം ഇതാദ്യമായണ് ഇന്ത്യയുടെ ഒരു ഓപ്പണര്‍ ആദ്യ സെഷന്‍ മുഴുവന്‍ ന്യൂസിലാന്‍ഡിനെതിരേ ബാറ്റ് ചെയ്തത്.
ഇതിനു മുമ്പ് 1990ല്‍ നാപ്പിയര്‍ ടെസ്റ്റില്‍ മനോജ് പ്രഭാകറാണ് കിവികളുടെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ ആദ്യ സെഷനില്‍ വിക്കറ്റ് കൈവിടാതെ കളിച്ചത്. അന്നു പ്രഭാകര്‍ 268 പന്തില്‍ 95 റണ്‍സ് നേടിയിരുന്നു.

ലഞ്ച് ബ്രേക്കിനു ശേഷം

ലഞ്ച് ബ്രേക്കിനു ശേഷമായിരുന്നു മായങ്ക് തന്റെ വിക്കറ്റ് കൈവിട്ടത്. 84 പന്തുകളില്‍ അഞ്ചു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത മായങ്കിനെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.
പുള്‍ ഷോട്ടിനു ശ്രമിച്ച മായങ്കിന് പിഴയ്ക്കുകയായിരുന്നു. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ലോങ് ലെഗില്‍ ജാമിസണ്‍ അനായാസം പിടികൂടുകയായിരുന്നു.

തുടക്കം മുതലാക്കാനായില്ല

പേസ് ബൗളിങിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന, പച്ചപ്പുള്ള പിച്ചില്‍ മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടപ്പോള്‍ ആത്മവിശ്വാസത്തോടെ കളിച്ചത് മായങ്കായിരുന്നു പേസും ബൗണ്‍സും വേണ്ടുവോളം ഉണ്ടായിരുന്ന പിച്ചില്‍ മായങ്ക് മികച്ച ബാറ്റിങ് തന്നെ കാഴ്ചവച്ചു. അതു കൊണ്ടാണ് അദ്ദേഹത്തിനു ആദ്യ സെഷന്‍ മുഴുവന്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ തനിക്കു ലഭിച്ച മികച്ച തുടക്കം മുതലാക്കുന്നതില്‍ മായങ്ക് പരാജയപ്പെട്ടു. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കളിച്ച് ടീമിന് ശക്തമായ അടിത്തറയിടാനുള്ള അവസരമാണ് താരം പാഴാക്കിയത്.

Story first published: Friday, February 21, 2020, 11:05 [IST]
Other articles published on Feb 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X