For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക വൈറസ് ഭീതിയോ!! റിയോയില്‍ നിന്നെത്തിയ ഇന്ത്യന്‍ താരം ആശുപത്രിയില്‍

By Sandra

ബെംഗളൂരു: റിയോ ഒളിംപിക്‌സ് കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യന്‍ താരത്തിന് സിക വൈറസ് ബാധയെന്ന് സംശയം. റിയോയില്‍ നിന്ന് ശരീര വേദയുമായെത്തിയ സുധ സിംഗിനെ ഇതോടെ വൈദ്യപരിശോധനയ്ക്കായി ബെംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also: സൗദി പ്രതിസന്ധി: ഇന്ത്യന്‍ തൊഴിലാളികളോട് തിരിച്ചുവരാന്‍ സുഷമസ്വരാജ്, വാഗ്ദാനങ്ങളിങ്ങനെ

ശനിയാഴ്ച തിരിച്ചെത്തിയ താരം സന്ധിവേദനയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ രക്തസമ്മര്‍ദ്ദത്തിലും വ്യതിചലനമുണ്ടായിരുന്നു. സുധയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച സിക വൈറസ് പരിശോധനയ്ക്കായി വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ദേശീയ റെക്കോര്‍ഡ് നേടിയ സുധ ഒളിംപിക്‌സിലും ഈയിനത്തിലായിരുന്നു മത്സരിച്ചത്

malariamosquito

സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ബ്രസീലില്‍ നിന്ന് തിരിച്ചെത്തിയ താരം പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. വൈറല്‍ പനി ബാധിച്ച മാരത്തണ്‍ താരം ഒ പി ജെയ്ഷയെയും കവിത റൗട്ടിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി നിര്‍ദ്ദേശിച്ചെങ്കിലും ജയ്ഷ കേരളത്തിലേക്ക് പോവുകയായിരുന്നു. എന്നാല്‍ സുധയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ജനിക്കാനിരിക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യങ്ങളുണ്ടാകുന്ന സിക വൈറസ് വാഹകര്‍ കൊതുകുകളാണ്.

Story first published: Monday, August 22, 2016, 19:15 [IST]
Other articles published on Aug 22, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+