ഓസീസിനെതിരേ ടീം ഇന്ത്യയില്‍ ആരൊക്കെ? മാറ്റങ്ങളുണ്ടാവും, ആശയക്കുഴപ്പം 2 പേരുടെ കാര്യത്തില്‍

മുംബൈ: ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യ അവസാനമായി കളിക്കുന്നത് ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഓസീസിനെതിരേ ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഈ മാസം 24ന് നടക്കുന്ന ടി20 മല്‍സരത്തോടെയാണ് ഇന്ത്യ- ഓസീസ് പോര് തുടങ്ങുന്നത്. രണ്ടു ടി20കളും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.
ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പ് കൂടി ആയതിനാല്‍ ചില പരീക്ഷണങ്ങള്‍ക്കു സെലക്ടര്‍മാര്‍ തയ്യാറായേക്കും. വെള്ളിയാഴ്ചയാണ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്.

ഉനാട്കട്ടോ, ഖലീലോ?
രണ്ടു താരങ്ങളെ ടീമിലുള്‍പ്പെടുന്ന കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുള്ളത്. ഖലീല്‍ അഹമ്മദ്, ജയദേവ് ഉനാട്കട്ട് ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് സെലക്ടര്‍മാരുടെ പ്രധാന തലവേദന.
ഖലീലിന് ഇന്ത്യ അടുത്തിടെ നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും അത്ര മികച്ചതായിരുന്നില്ല പ്രകടനം. നേരത്തേ ഇന്ത്യക്കായി കളിച്ചിട്ടുള്ള ഉനാട്കട്ടിന് ഒരവസരം കൂടി നല്‍കണമോയെന്നാണ് ഇനി സെലക്ടര്‍മാരുടെ ആലോചന. ഖലീലിനെ പുറത്തിരുത്തി പകരം ഉനാട്കട്ടിനെ ടീമിലുള്‍പ്പെടുത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

ധോണിക്കൊപ്പം ആര്?
എംഎസ് ധോണിയെക്കൂടാതെ ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ആരാവുമെന്ന കാര്യത്തിലും ഓസീസിനെതിരായ പരമ്പരയോടെ തീരുമാനമായേക്കും. ദിനേഷ് കാര്‍ത്തികും റിഷഭ് പന്തുമാണ് ഈ റോളിലേക്ക് മല്‍സരരംഗത്തുള്ളത്.
മോശം ഫോമും വിവാദവും കാരണം ടീമിന് പുറത്തായ ലോകേഷ് രാഹുലിനെ ഓസീസിനെതിരേ തിരിച്ചുവിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ രാഹുല്‍ നേടിയിരുന്നു.

രോഹിത്തിന് വിശ്രമം നല്‍കിയേക്കും
ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഓസീസിനെതിരേയുള്ള ടി20 പരമ്പരയില്‍ വിശ്രമം നല്‍കാനും സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ടി20ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ രോഹിത്തിനെ തിരിച്ചുവിളിക്കാനാണ് സെലക്ടമാരുടെ നീക്കം.
രോഹിത്തിന് വിശ്രമം നല്‍കിയാല്‍ പകരം രാഹുല്‍ ഓപ്പണറായി ടീമിലെത്തിയേക്കും. യുവതാരം പൃഥ്വി ഷായെയും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

13 പേരെ തീരുമാനിച്ചു
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ 13 താരങ്ങളെ ബിസിസിഐ ഏറക്കുറെ തീരുമാനിച്ചു കഴിഞ്ഞു. കോലി, ധവാന്‍, രോഹിത്, റായുഡു, ധോണി, ജാദവ്, പാണ്ഡ്യ, ശങ്കര്‍, ചഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍, ബുംറ, ഷമി എന്നിവരാണ് ഇവര്‍. ഇനി രണ്ടു പേരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇവര്‍ ആരൊക്കെയെന്നു തീരുമാനിക്കുന്നത് ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications