For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംബാബ്‌വെയിലെ ബലാത്സംഗം: ഇന്ത്യന്‍ ടീമംഗം കുറ്റവിമുക്തന്‍, എന്തിനായിരുന്നു ഈ വിവാദം?

By Desk

ഹരാരെ: സിംബാബ്വെ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധമുള്ള ആര്‍ക്കും പങ്കില്ലെന്ന് റിപ്പോര്‍ട്ട്. സിംബാബ്വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ഒരംഗം ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായി എന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗമാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വെള്ളിയാഴ്ചയായിരുന്നത്രെ അറസ്റ്റ്.

ഈ കേസില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇദ്ദേഹത്തെ ജയില്‍ മോചിതനാക്കുകയും ചെയ്തു. സംഭവവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരമ്പര സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ട ഒരാളാണ് അറസ്റ്റിലായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

team-india

അറസ്റ്റിലായിരിക്കുന്ന ആളുകള്‍ കുറ്റം ചെയ്തതായി കരുതാന്‍ നിര്‍വാഹമില്ല എന്ന് പറഞ്ഞാണ് ഹൈക്കോടതി ജഡ്ജി മവാദ്‌സെ കേസ് തള്ളിയത്. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ലോബിയില്‍ വെച്ച് ഒരു യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ് സിംബാബ്‌വെ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം അറസ്റ്റിലായി എന്ന് കൂടി വാര്‍ത്തകള്‍ പരന്നതോടെ സംഭവം വലിയ വിവാദമായി.

പിടിയിലായത് കളിക്കാരനാണോ സപ്പോര്‍ട്ട് സ്റ്റാഫിലെ ആരെങ്കിലുമാണോ എന്ന് വെളിപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥരും തയ്യാറായില്ല. അറസ്റ്റ് ചെയ്തയാളെ ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജയിച്ചിരുന്നു. പിന്നാലെ ട്വന്റി 20 പരമ്പരയും ജയിച്ചു.

Story first published: Thursday, June 23, 2016, 12:52 [IST]
Other articles published on Jun 23, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+