ഇന്ത്യയെക്കൊണ്ട് രക്ഷയില്ല... ക്രിക്കറ്റ് റാങ്കിങില്‍ സമഗ്രാധിപത്യം, പുരുഷ ടീം മാത്രമല്ല, പെണ്‍പടയും

ദുബായ്: ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് ടൈമാണിത്. പുരുഷ ക്രിക്കറ്റില്‍ മാത്രമല്ല വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ ടീം നേട്ടങ്ങള്‍ കൊയ്തു കൊണ്ടിരിക്കുകയാണ്. ടീമിന്റെ മിന്നുന്ന പ്രകടനങ്ങള്‍ ഐസിസിയുടെ റാങ്കിങിലും പ്രതിഫലിക്കുന്നത് കാണാം. പുരുഷ റാങ്കിങില്‍ മാത്രമല്ല വനിതാ റാങ്കിലും ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് പുരുഷ ടീമിന്റെ മിന്നും താരമെങ്കില്‍ യുവ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാനയാണ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം. ബാറ്റിങിലും ബൗളിങിലുമെല്ലാം റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റമാണ്. റാങിങില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ ആരൊക്കെയന്നു നോക്കാം.

വിരാട് കോലി
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് വീശുന്ന കോലി റാങ്കിങിലും രാജാവാണ്. നിലവില്‍ ഏകദിന ബാറ്റ്‌സമാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തും അദ്ദേഹം തന്നെയാണ്. കുറച്ചു കാലമായി കോലി കുത്തകയാക്കി വച്ചിരിക്കുകയാണ് ഒന്നാം റാങ്ക്. കഴിഞ്ഞ രണ്ടു കലണ്ടര്‍ വര്‍ഷങ്ങളിലും ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് ഇന്ത്യന്‍ നായകനാണ്. 887 പോയിന്റുമായാണ് കോലി റാങ്കിങില്‍ തലപ്പത്തു നില്‍ക്കുന്നത്. 854 പോയിന്റുമായി ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് റാങ്കിങില്‍ രണ്ടാംസ്ഥാനത്ത്.

സ്മൃതി മന്ദാന
വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് സ്മൃതി കാഴ്ചവയ്ക്കുന്നത്. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ ഏക വനിതാ താരമായി സ്മൃതി മാറിയിരുന്നു.
നിലവില്‍ വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ 797 പോയിന്റുമായി ഒന്നാമതാണ് താരം. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറിയാണ് 756 പോയിന്റോടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

ജസ്പ്രീത് ബുംറ
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ മൂന്നു ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ 808 പോയിന്റോടെ തലപ്പത്തു നില്‍ക്കുകയാണ് ബുംറ. വരാനിരിക്കുന്ന ഏകദിന ലലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍പിടിക്കുക അദ്ദേഹമാണ്.
അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഏകദിന റാങ്കിങില്‍ ബുംറയ്ക്കു തൊട്ടുതാഴെയുള്ളത്. താരത്തിന് 788 പോയിന്റുണ്ട്.

ജുലാന്‍ ഗോസ്വാമി
ഇന്ത്യയുടെ വനിതാ വെറ്ററന്‍ ബൗളറായ ജുലാന്‍ ഗോസ്വാമി ഏകദിനത്തില്‍ ഇപ്പോഴും എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമാണ്. നിലവില്‍ വനിതാ ബൗളര്‍മാരുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിക്കുന്നതും ജുലാന്‍ തന്നെ. വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ 200ല്‍ കൂടുതല്‍ വിക്കറ്റെടുത്ത ഏക താരമെന്ന റെക്കോര്‍ഡും ജുലാന്റെ പേരിലാണ്. അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ താരം എട്ടു വിക്കറ്റെടുത്തിരുന്നു. ഈ പ്രകടനമാണ് ജുലാനെ റാങ്കിങില്‍ ഒന്നാമതെത്താന്‍ സഹായിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications