IPL 2020: പഞ്ചാബിന് എങ്ങനെ ഇത്തവണ ചാംപ്യന്‍മാരാവാം? ബ്രെറ്റ് ലീ പറയുന്നു

ഐപിഎല്ലില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ചുരുക്കം ടീമുകളിലൊന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഒരു തവണ ഫൈനലിലെത്തിയെന്നതാണ് (2014 സീസണ്‍) പഞ്ചാബിന് ഇതുവരെ സീസണുകളില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള ഏക നേട്ടം. ഇത്തവണ യുഎഇയില്‍ നടക്കാനിരിക്കുന്ന 13ാം സീസണില്‍ ഈ കിരീടവരള്‍ച്ചയ്ക്കു അറുതിയിടാന്‍ പഞ്ചാബിനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പഞ്ചാബ് ഇത്തവണ കിരീടം നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസവും നേരത്തേ പഞ്ചാബിന്റെ പരിശീലക സംഘത്തില്‍ അംഗവുമായിരുന്ന ബ്രെറ്റ് ലീ. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായിരുന്ന അനില്‍ കുംബ്ലെ പരിശീലകസ്ഥാനത്തേക്കു വന്നത് ഇത്തവണ പഞ്ചാബിനു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ കുംബ്ലെയെ പഞ്ചാബ് തങ്ങളുടെ വഴികാട്ടിയായി നിയോഗിച്ചത്.

കുംബ്ലെയുടെ സാന്നിധ്യം വിലമതിക്കാനാവില്ല

കുംബ്ലെയുടെ സാന്നിധ്യം വിലമതിക്കാനാവില്ല

കുംബ്ലെയെപ്പൊലാരാളുടെ സാന്നിധ്യം ഐപിഎല്ലില്‍ പഞ്ചാബിന് വിലമതിക്കാനാവാത്തതാണെന്നു ലീ ചൂണ്ടിക്കാട്ടി. കളിയെക്കുറിച്ച് കുംബ്ലെയ്ക്കുള്ള അഗാധമായ അറിവും അനുഭവസമ്പത്തുമെല്ലാം ഐപിഎല്ലില്‍ പഞ്ചാബിനെ സഹായിക്കുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ ലീ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിന്റെ ആദ്യത്തെ മൂന്നു സീസണുകളിലും പഞ്ചാബിനു വേണ്ടി ലീ കളിച്ചിരുന്നു. 2010ല്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 13 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്താനായിട്ടില്ലാത്ത ടീമുകളിലൊന്ന് കൂടിയാണ് പഞ്ചാബ്. പ്രഥമ സീസണില്‍ സെമി ഫൈനലിലും 2014ല്‍ ഫൈനലിലുമെത്തിയതു മാത്രമാണ് പഞ്ചാബിന്റെ അഭിമാനിക്കാവുന്ന പ്രകടനങ്ങള്‍.

പഞ്ചാബിന്റേത് മികച്ച ടീം

പഞ്ചാബിന്റേത് മികച്ച ടീം

ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബിന് കിരീടം നേടാന്‍ കഴിയേണ്ടതാണ്. മികച്ച സംഘമാണ് ഇത്തവണ അവര്‍ക്കുള്ളത്. ഒരിക്കലും അവസാനത്തെ കടമ്പ കടക്കാന്‍ പഞ്ചാബിനായിട്ടില്ല. ഇത്തവണ അത് സാധിക്കുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണ്.

കളിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്ന മഹത്തായ ഫ്രാഞ്ചൈസി കൂടിയാണ് പഞ്ചാബ്. അവര്‍ക്കു വേണ്ടി ഏറെ ആസ്വദിച്ചാണ് താന്‍ കളിച്ചതെന്നു അഭിമാനത്തോടെ കൈ ഉയര്‍ത്തി പറയാന്‍ തനിക്കു കഴിയുമെന്നും ലീ വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങള്‍

സുരക്ഷാ മാനദണ്ഡങ്ങള്‍

ഇത്തവണത്തേത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ആയതിനാല്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്നു ലീ അഭിപ്രായപ്പെട്ടു യുഎഇയില്‍ താരങ്ങള്‍ ഇതിന്റെ ഗൗരവമുള്‍ക്കൊണ്ട് ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും തയ്യാറാവണം. അതുകൊണ്ടു തന്നെ ഏതെങ്കിലും താരം ഇത് ലംഘിച്ച് പുറത്തു പോവില്ലെന്നും തെറ്റൊന്നും വരുത്തില്ലെന്നുമാണ് വിശ്വാസം. കാരണം ഒരു താരത്തെ മാത്രമല്ല അയാളുടെ ടീമിനെയും ആരാധകരെയുമെല്ലാം ബാധിക്കുന്ന വിഷയമാണിതെന്നും ലീ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, August 10, 2020, 17:50 [IST]
Other articles published on Aug 10, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X