പ്രിയാന്‍ഷു... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ബോയ്, പുറത്താവാതെ നേടിയത് 556 റണ്‍സ് !!
മുംബൈ: ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷായ്ക്കു ശേഷം സ്‌കൂള്‍ ക്രിക്കറ്റില്‍ മറ്റൊരു താരം കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ബറോഡയില്‍ നിന്നുള്ള 14 കാരനായ പ്രിയാന്‍ഷു മോലിയയാണ് പുറത്താവാതെ 556 റണ്‍സ് അടിച്ചെടുത്ത് വിസ്മയിപ്പിച്ചത്. 14 വയസ്സുള്ളപ്പോള്‍ പൃഥ്വി നേടിയ 546 റണ്‍സെന്ന റെക്കോര്‍ഡ് പ്രിയാന്‍ഷു പഴങ്കഥയാക്കുകയും ചെയ്തു.
ഈ പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്ന വിശേഷണത്തിന് അര്‍ഹനായിരിക്കുകയാണ് താരം. ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ഇതിഹാസ താരം മൊഹീന്ദര്‍ അമര്‍നാഥിന്റെ ശിഷ്യന്‍ കൂടിയാണ് പ്രിയാന്‍ഷു.

അണ്ടര്‍ 14 ടൂര്‍ണമെന്റില്‍
ശ്രീ ഡികെ ഗെയ്ക്ക്‌വാദ് അണ്ടര്‍ 14 ടൂര്‍ണമെന്റിലായിരുന്നു പ്രിയാന്‍ഷുവിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. ദ്വിദിന മല്‍സരത്തില്‍ മൊഹീന്ദര്‍ അഅമര്‍നാഥ് ക്രിക്കറ്റ് അക്കാദമിക്കു വേണ്ടിയാണ് താരം ഇറങ്ങിയത്. കൡയില്‍ പ്രിയാന്‍ഷുവിന്റെ മികവില്‍ നാലു വിക്കറ്റിന് 826 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ടീമിനു കഴിഞ്ഞു.
319 പന്തുകള്‍ നേരിട്ട 14 കാരന്റെ ഇന്നിങ്‌സില്‍ 98 ബൗണ്ടറികളുണ്ടായിരുന്നു. ഒരു സിക്‌സര്‍ മാത്രമേ പ്രിയാന്‍ഷു നേടിയുള്ളൂവെന്നതും കൗതുകകരമാണ്. ബാറ്റിങില്‍ കസറിയ താരം ആറു വിക്കറ്റെടുത്ത് ബൗളിങിലും മിന്നുന്ന പ്രകടനം നടത്തി.

സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു
ഈ മല്‍സരത്തിലെ ഇന്നിങ്‌സിന് മുമ്പ് 254 റണ്‍സായിരുന്നു പ്രിയാന്‍ഷുവിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കാനാണ് ഈ മല്‍സരത്തിലും ശ്രമിച്ചതെന്നു താരം പറയുന്നു. എതിര്‍ ടീമിന്റെ ബൗളിങ് മികച്ചതായിരുന്നു. നാലോ, അഞ്ചോ തവണ അവരുടെ ബൗളിങ് തന്നെ വിറപ്പിച്ചുവെന്നും പ്രിയാന്‍ഷു സമ്മതിച്ചു.
സെഞ്ച്വറി നേടിയപ്പോള്‍ ഡബിള്‍ സെഞ്ച്വറിയാണ് ലക്ഷ്യമിട്ടത്. പിന്നീട് ഓരോ തവണയും സെഞ്ച്വറി നേടി മുന്നോട്ട് പോവാനാണ് ശ്രമിച്ചതെന്നും 14കാരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയാന്‍ഷുവിനെ പുകഴ്ത്തി അമര്‍നാഥ്
പ്രിയാന്‍ഷുവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അമര്‍നാഥിനുള്ളത്. ആദ്യമായി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ തന്നെ പിയാന്‍ഷു അസാധാരണ താരമാണെന്നു തിരിച്ചറിഞ്ഞിരുന്നു.
കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഏറെ മുന്നോട്ടു പോവാന്‍ അവനാവും. ക്രിക്കറ്റിനോടുള്ള അവന്റെ പാഷനും തന്നെ ആകര്‍ഷിച്ചതായി അമര്‍നാഥ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications