'ഇന്ത്യന്‍ ചെക്കന് ഓസ്‌ട്രേലിയന്‍ പെണ്ണ്', അറിയാം വൈറലായ കമിതാക്കളുടെ കൂടുതല്‍ വിശേഷം
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യയുടെ പരാജയത്തിനിടയിലും ആരാധകരെ സന്തോഷപ്പിച്ചത് ഇന്ത്യന്‍ യുവാവും ഓസ്‌ട്രേലിയന്‍ യുവതിയും തമ്മിലുള്ള പ്രണയ നിമിഷങ്ങളായിരുന്നു. സിഡ്‌നിയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് 25,000 കാണികളെ സാക്ഷിയാക്കി ഇന്ത്യന്‍ യുവാവ് ഓസ്‌ട്രേലിയന്‍ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇന്ത്യന്‍ ചെക്കന്റെ പ്രണയത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ഓസ്‌ട്രേലിയന്‍ യുവതി വാരിപ്പുണര്‍ന്ന് സ്‌നേഹം പ്രകടിപ്പിച്ചതോടെ കൈയടികളോടെയാണ് ആരാധകര്‍ ഇരുവരുടെയും സ്‌നേഹത്തെ വരവേറ്റത്.
ഇരുവരുടെയും പ്രണയ നിമിഷങ്ങള്‍ ക്യാമറ ഒപ്പിയെടുത്തതോടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഇരുവരും ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മാധ്യമങ്ങളില്‍ ഇരുവരുടെയും അഭിമുഖങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. ബംഗളൂരില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ പഠനത്തിനെത്തിയ ദീപന്‍ മന്‍ഡാലിയയും ഓസ്‌ട്രേലിയന്‍ സുഹൃത്തായ റോസ് വിംബുഷുമാണ് പ്രണയ നിമിഷങ്ങളിലെ കഥാപാത്രങ്ങള്‍.

ഒന്നര വര്‍ഷത്തെ സുഹൃത്ത് ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ശരിക്കും സര്‍പ്രൈസ് ആയിപ്പോയെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ റോസ് പറഞ്ഞത്. ദീപനെ ഇഷ്ടമായിരുന്നെങ്കിലും ഇത്തരത്തില്‍ പൊതുമധ്യത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമെന്ന് കരുതിയില്ലെന്നും റോസ് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രണയാഭ്യര്‍ത്ഥന ഏറെ നാളായി മനസില്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് 19യെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നുവെന്നാണ് ദീപന്‍ പറഞ്ഞത്.
ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും എല്ലാം ഒത്തിണങ്ങിയ അവസരം ലഭിച്ചാല്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്നും ദീപന്‍ പറഞ്ഞു. അവള്‍ അല്‍പ്പം ഭയപ്പെടുമെന്ന് അറിയാമായിരുന്നെങ്കിലും ഇതിലും നല്ലൊരു വേദി കിട്ടില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന ഓസ്‌ട്രേലിയന്‍ യുവതി സ്വീകരിച്ചപ്പോള്‍ ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്‍ കൈയടികളോടെയാണ് ഇരുവരുടെയും സ്‌നേഹത്തെ പ്രശംസിച്ചത്. കമന്ററി ബോക്‌സിലിരുന്ന ആദം ഗില്‍ക്രിസ്റ്റും ഇരുവരുടെയും പ്രണയത്തിന് ആശംസ നേര്‍ന്നു. നിരവധി താരങ്ങള്‍ ഇരുവരുടെയും വീഡിയോക്ക് താഴെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സിയിലെത്തിയ യുവാവും മഞ്ഞ ജഴ്‌സിയിലെത്തിയ ഓസ്‌ട്രേലിയന്‍ യുവതിയും തമ്മിലുള്ള പ്രണയും എന്തായാലും ആരാധക ഹൃദയങ്ങളും കീഴടക്കി മുന്നേറുകയാണ്. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു. നാളെയാണ് മൂന്നാം മത്സരം നടക്കുന്നത്. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യ ആശ്വാസ ജയം തേടിയാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications