Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഓസീസിനോട് എട്ടുനിലയില്‍ പൊട്ടുമെന്ന് വോന്‍.... പിന്നീട് സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയെ ലോകകപ്പ് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍. കഴിഞ്ഞ ദിവസം മൈക്കല്‍ വോനെ പുകഴ്ത്തിയ ഇന്ത്യന്‍ ആരാധകര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു മൈക്കല്‍ വോന്റെ പ്രവചനം. ഇതിന് പിന്നാലെ ചിലര്‍ മറുപടി നല്‍കിയെങ്കിലും മത്സരം ശേഷം ഇന്ത്യന്‍ ആരാധകര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു.

1

ഓസ്‌ട്രേലിയ എളുപ്പത്തില്‍ ജയിക്കുമെന്ന പ്രവചനമാണ് വോന്‍ നടത്തിയത്. മക്കല്ലത്തിനും അശ്വിനും പിന്നാലെ വോന്‍ നടത്തിയ പ്രവചനം തീര്‍ത്തും പാളിയിരിക്കുകയാണ്. മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. എന്തൊരു കൃത്യതയാണ് നിങ്ങളുടെ പ്രവചനമെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. ട്വീറ്റ് ഇട്ടതിന് പിന്നാലെ നിങ്ങളെ മത്സരം കഴിഞ്ഞ ശേഷം കണ്ടോളാമെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

നിരവധി ട്രോളുകള്‍ ഇതിന് പിന്നാലെയെത്തി. രണ്ട് ടീമും മത്സരത്തില്‍ തോല്‍ക്കണമെന്നാണ് വോന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു മറ്റൊരു പരിഹാസം. വോന്‍ നല്ല തമാശക്കാരനാണെന്നും, അദ്ദേഹം ഏതൊക്കെ സമയത്ത് ഒരു ടീമിനെ പിന്തുണച്ചിട്ടുണ്ടോ, അവര്‍ പരാജയപ്പെട്ട ചരിത്രമാണ് ഉള്ളതെന്ന പരിഹാസവും ഉയരുന്നുണ്ട്. ഇത് അദ്ദേഹത്തിനും അറിയാമെന്നായിരുന്നു മറ്റൊരു പരിഹാസം. ഇതിന് പിന്നാലെ വോന്‍ മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്. അതും വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീമാണ് ഇന്ത്യയെന്ന് വോന്‍ മത്സരത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു. മുമ്പ് പറഞ്ഞതൊക്കെ മറന്ന് പോയോ എന്നായിരുന്നു ഇതിന് പിന്നാലെ വന്ന പരിഹാസം. കഴിഞ്ഞ ദിവസം ഓവലിലെ ഇന്ത്യന്‍ ആരാധകരെ പുകഴ്ത്തിയും ഓസ്‌ട്രേലിയയെ പരിഹസിച്ചും വോന്‍ ട്വീറ്റ് ചെയ്തിരുന്നു. ഓവല്‍ നീലക്കടലായെന്നും, ഓസ്‌ട്രേലിയയെ പിന്തുണയ്ക്കാന്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫടക്കം വെറും 33 പേര്‍ മാത്രമാണ് ഉള്ളതെന്നും വോന്‍ പറഞ്ഞിരുന്നു. ഇതില്‍ ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

Story first published: Monday, June 10, 2019, 22:05 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+