#നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍; മോദിക്ക് ക്രിക്കറ്റ് ആരാധകരുടെ ട്വീറ്റ്
ദില്ലി: പകിസ്താനുമായി ഒരുതരത്തിലുമുള്ള ക്രിക്കറ്റ് ബന്ധം വേണ്ടെന്ന് ഇന്ത്യന്‍ ആരാധകര്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് #നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍ എന്ന ഹാഷ്ടാഗുമായി ആരാധകര്‍ മോദിയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ഏഴാം വാര്‍ഷികദിനമായ വ്യാഴാഴ്ച ട്വിറ്ററിലെ ഏറ്റവും ട്രെന്‍ഡിങ് ആയ ഹാഷ്ടാഗും ഇത് തന്നെയായിരുന്നു.
ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര അടുത്ത മാസം 15 മുതല്‍ തുടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ആളുകള്‍ കൂട്ടംകൂട്ടമായി ട്വിറ്ററില്‍ ഈ ആവശ്യം ഉന്നയിച്ചത്. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്നായിരുന്നു പരമ്പരയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനോട് ട്വിറ്ററിലുണ്ടായ പ്രതികരണങ്ങള്‍ കാണൂ...

പ്രിയപ്പെട്ട മോദിജീ...
പ്രിയപ്പെട്ട മോദിജീ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ക്കുമ്പോള്‍ ഒരു അപേക്ഷ മാത്രമേ ഞങ്ങള്‍ക്കുള്ളൂ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട എന്നത് മാത്രമാണ് അത്.

ഇതെന്ത് തമാശ
ഫ്രാന്‍സ് - നിങ്ങള്‍ ആക്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ച് ആക്രമിക്കും. ഇന്ത്യ - നിങ്ങള്‍ ആക്രമിച്ചാല്‍ ഞങ്ങള്‍ നിങ്ങളോട് ക്രിക്കറ്റ് കളിക്കും. എന്ത് സ്ഥിതിയാണ് ഇത്.

മോദി സപ്പോര്‍ട്ട് ചെയ്യുമോ
ഭീകരാക്രമണങ്ങളില്‍ മക്കളെയും അച്ഛനെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ടവരെ ഓര്‍ത്തെങ്കിലും പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട് എന്ന് ആവശ്യം നിങ്ങള്‍ പിന്തുണക്കുമോ - മോദിയോടാണ് ചോദ്യം.

മുംബൈ ഭീകരാക്രമണം മറന്നോ
പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര പ്രഖ്യാപിച്ചത് നാണക്കേടായി. ഇതേ ദിവസം മുംബൈയില്‍ ഉണ്ടായ ഭീകരാക്രമണം മറന്നോ - മറ്റൊരാളുടെ ചോദ്യം.

താക്കൂറിന്റെ ചോദ്യം
ദാവൂദ് കറാച്ചിയില്‍, പാക് എന്‍ എസ് എയ്ക്ക് വിഘടനവാദികളെ കാണണം. നിങ്ങള്‍ ശരിക്കും സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ. ഞങ്ങള്‍ നിങ്ങളുമായി ക്രക്കറ്റ് കളിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ - ബി സി സി ഐ സെക്രട്ടറിയും ബി ജെ പി എം പിയുമായ അനുരാഗ് താക്കൂര്‍ ആഗസ്തില്‍ നടത്തിയ ഈ ട്വീറ്റ് പലരും റീട്വീറ്റ് ചെയ്യുന്നുണ്ട്.

സഹിഷ്ണുതയുണ്ട് പക്ഷേ
നമ്മള്‍ ഇന്ത്യക്കാര്‍ സഹിഷ്ണുതയുള്ളവരാണ്. പക്ഷേ ഭീകരവാദത്തോട് സഹിഷ്ണുത പറ്റില്ല - പാകിസ്താനുമായി കളി വേണ്ട എന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് പറയാനുള്ളത് ഇതാണ്.

അനുരാഗ് താക്കൂറിന് എന്ത് പറ്റി
നാല് മാസം മുമ്പത്തെ നിലപാടില്‍ നിന്നും അനുരാഗ് താക്കൂറിന് ഇപ്പോള്‍ പെട്ടെന്ന് എന്ത് പറ്റി. എന്തുകൊണ്ടാണ് പാകിസ്താനുമായി കളിക്കാന്‍ താല്‍പര്യം കാണിക്കുന്നത് - ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications