വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനു മാത്രമല്ല, രാഹുലിന് പിഴച്ചാലും കാണികള്‍ പൊട്ടിത്തെറിക്കും!! വാംഖഡെയിലും മുഴങ്ങി ധോണി വിളി

പന്തിനു പകരമാണ് രാഹുല്‍ വിക്കറ്റ് കീപ്പറായത്

മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ആരാധകര്‍ ഇപ്പോഴും ആരെയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നു വാംഖഡെയില്‍ വീണ്ടുമൊരു ഉദാഹരണം കൂടി. ധോണിക്കു പകരം ടീമിലെത്തിയ യുവ താരം റിഷഭ് പന്തിനു വിക്കറ്റ് കീപ്പിങില്‍ വരുത്തുന്ന ഓരോ വീഴ്ചയ്‌ക്കെതിരേയും ആരാധകര്‍ ആഞ്ഞടിക്കുന്നത് പല തവണ കണ്ടു കഴിഞ്ഞതാണ്. ധോണിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞാണ് ആരാധകര്‍ പന്തിനെ പരിഹസിച്ചിട്ടുള്ളത്.

പാളിപ്പോയ പരീക്ഷണം... സമ്മതിച്ച് കോലി, ഇനിയും നാലാം നമ്പറില്‍ തുടരുമോ? കോലി പറയുന്നുപാളിപ്പോയ പരീക്ഷണം... സമ്മതിച്ച് കോലി, ഇനിയും നാലാം നമ്പറില്‍ തുടരുമോ? കോലി പറയുന്നു

എന്നാല്‍ ഇത്തവണ പന്തിനെയമല്ല മറിച്ച് ലോകേഷ് രാഹുലിനെയാണ് വിക്കറ്റ് കീപ്പിങിലെ പിഴവിനെ തുടര്‍ന്ന് ക്രിക്കറ്റ് പ്രേമികള്‍ ആക്രമിച്ചത്. ബാറ്റിങിനിടെ ബോള്‍ ഹെല്‍മറ്റില്‍ പതിച്ചതിനെ തുടര്‍ന്നു പന്ത് വിക്കറ്റ് കീപ്പിങില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു വാംഖഡെയില്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയത്.

കളിയുടെ 24ാം ഓവറില്‍

കളിയുടെ 24ാം ഓവറില്‍

ഓസീസ് ഇന്നിങ്‌സിനിടെ, 24ാം ഓവറിലായിരുന്നു രാഹുല്‍ വിക്കറ്റ് കീപ്പിങില്‍ വീഴ്ച വരുത്തിയത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ടിനു ശ്രമിച്ച ഡേവിഡ് വാര്‍ണറുടെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ബൗണ്ടറിയില്‍ കലാശിച്ചു. ക്യാച്ചിനൊപ്പം സ്റ്റംപിങിനുള്ള സുവര്‍ണാവസരം കൂടിയാണ് രാഹുല്‍ നഷ്ടപ്പെടുത്തിയത്. ഓസീസ് സ്‌കോര്‍ 166ല്‍ നില്‍ക്കവെയായിരുന്നു രാഹുലിന്റെ ഈ പിഴവ്.
പന്തിന്റെ ദിശ മനസ്സിലാക്കുന്നതില്‍ രാഹുലിനു വന്ന വീഴ്ചയായിരുന്നു ഇതിനു കാരണം. ഇതിനു പിന്നാലെയായിരുന്നു വാംഖഡെയിലെ കാണികള്‍ ധോണി, ധോണി എന്നു ആര്‍പ്പുവിളിച്ചത്.

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായും വിക്കറ്റ് കീപ്പറായും കളിക്കുന്ന താരമാണ് രാഹുല്‍. പന്തിനു പരിക്കു കാരണം വിക്കറ്റ് കീപ്പിങില്‍ നിന്നു പിന്‍മാറേണ്ടി വന്നതിനാല്‍ ടീമില്‍ ഇന്ത്യക്കു ആശ്രയിക്കാവുന്ന ഏക താരവും രാഹുലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഓസീസ് ഇന്നിങ്‌സിലുടനീളം രാഹുലിന് വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നല്‍കിയത്.
ഓസീസിനെതിരേയുള്ള ഈ പരമ്പരയില്‍ പന്ത് മാത്രമാണ് ഇന്ത്യന്‍ സംഘത്തിലെ അംഗീകൃത വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ആരെയും ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ നടന്ന തൊട്ടുമുമ്പത്ത ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓസീസിനെതിരേ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ബാറ്റിങില്‍ തിളങ്ങി

ബാറ്റിങില്‍ തിളങ്ങി

വിക്കറ്റ് കീപ്പിങില്‍ ഒരു പിഴവിന്റെ പേരില്‍ പഴി കേട്ടെങ്കിലും ബാറ്റിങില്‍ മികച്ച പ്രകടനമാണ് ഓസീസിനെതിരേ രാഹുല്‍ കാഴ്ചവച്ചത്. നായകന്‍ വിരാട് കോലിക്കു പകരം മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ 47 റണ്‍സ് നേടിയിരുന്നു. 61 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ശിഖര്‍ ധവാനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രാഹുലിനായിരുന്നു. രാഹുലിന്റെ പുറത്താവലോടെയാണ് ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച നേരിട്ടത്. പിന്നീട് ടീമിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

Story first published: Wednesday, January 15, 2020, 11:01 [IST]
Other articles published on Jan 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X