വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗാലറിയില്‍ പ്രൊപ്പോസല്‍- ഓസീസ് കാമുകിക്ക് ഇന്ത്യന്‍ കൂട്ട്, കൈയടിച്ച് മാക്‌സ്വെല്‍

രണ്ടാം ഏകദിനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കവെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന് പ്രണയസാഫല്യം. ഓസ്‌ട്രേലിയന്‍ കാമുകിയോട് ഇന്ത്യന്‍ വംശജനായ ആരാധകന്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് യുവതി സമ്മതം മൂളുന്നതിന്റയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഈ ദൃശ്യം സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ കണ്ട് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു രസകരമായ വസ്തുത മാക്‌സ്വെല്ലിന്റെ ഭാര്യ ഇന്ത്യന്‍ വംശജയാണെന്നതാണ്.

Glenn Maxwell Approves Marriage Proposal At SCG: Viral Video
1

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. കമന്റേറ്റര്‍മാരുടെ രസകരമായ പ്രതികരണവും വീഡിയോയില്‍ കേള്‍ക്കാം.

അതേസമയം, രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 51 റണ്‍സിനു തകര്‍ത്ത് ഓസ്‌ട്രേലിയ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടി. ഓസീസ് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. നാലു വിക്കറ്റിന് 389 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. സ്റ്റീവ് സ്മിത്ത് (104) തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സെഞ്ച്വറി കണ്ടെത്തി. ഡേവിഡ് വാര്‍ണര്‍ (83), മാര്‍നസ് ലബ്യുഷെയ്ന്‍ (70), ഗ്ലെന്‍ മാക്‌സ്വെല്‍ (63), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (60) എന്നിവരെല്ലാം ഓസീസ് ബാറ്റിങില്‍ മിന്നി.

കോലി 'കടലാസിലെ പുലി', ഇന്ത്യ ഭയക്കേണ്ടത് ഈ താരത്തെ, മുന്നറിയിപ്പുമായി ഗംഭീര്‍കോലി 'കടലാസിലെ പുലി', ഇന്ത്യ ഭയക്കേണ്ടത് ഈ താരത്തെ, മുന്നറിയിപ്പുമായി ഗംഭീര്‍

IND vs AUS: വമ്പന്‍ റെക്കോര്‍ഡിട്ട് ഫിഞ്ച്- വാര്‍ണര്‍ ജോടി, സച്ചിന്‍-സെവാഗ് സഖ്യത്തിനൊപ്പംIND vs AUS: വമ്പന്‍ റെക്കോര്‍ഡിട്ട് ഫിഞ്ച്- വാര്‍ണര്‍ ജോടി, സച്ചിന്‍-സെവാഗ് സഖ്യത്തിനൊപ്പം

മറുപടിയില്‍ ഒമ്പത് വിക്കറ്റിന് 338 റണ്‍സെടുക്കാനേ ഇന്ത്യക്കു കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോലി (89), കെഎല്‍ രാഹുല്‍ (76) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടും വിക്കറ്റ് വീതമെടുത്തു.

Story first published: Sunday, November 29, 2020, 19:55 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X