Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20: ഡബിള്‍ പരമ്പര സ്വപ്‌നം കണ്ട് ഇന്ത്യന്‍ വനിതാ ടീം

Mithali Raj

കേപ്ടൗണ്: ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ഒരു ചരിത്ര നേട്ടത്തിനരികിലാണ്. ഏകദിന പരമ്പരയ്ക്കു പിറകെ ട്വന്റി 20 പരമ്പരയും കൈപ്പിടിയിലൊതുക്കാന്‍ അഞ്ചാം മത്സരത്തിനിറങ്ങുകയാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും. ശനിയാഴ്ച വൈകുന്നേരമാണ് മത്സരം.

ഏകദിന പരമ്പര 2-1നാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി പരമ്പരയില്‍ 2-1ന്റെ ലീഡുമുണ്ട്. ആദ്യ രണ്ടു മത്സരങ്ങളും യഥാക്രമം ഏഴുവിക്കറ്റിനും ഒമ്പത് വിക്കറ്റിനും ഇന്ത്യ ജയിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് ജയത്തോടെ തിരിച്ചടിച്ചു. നാലാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. വിജയിച്ചാല്‍ പരമ്പര. തോറ്റാല്‍ സമനില.

ആദ്യത്തെ രണ്ട് മത്സരങ്ങളിലും വെറ്ററന്‍ താരം മിതാലി രാജിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് കരുത്തായത്. മൂന്നാം മത്സരത്തില്‍ മിതാലി മടങ്ങിയതോടെ ടീമിന്റെ ആത്മവിശ്വാസവും ചോര്‍ന്നു. എന്നാല്‍ ഇതേ മത്സരത്തില്‍ ക്യാപ്റ്റന്‍ കൗര്‍ 30 ബോളില്‍ നിന്ന് 48 റണ്‍സെടുത്ത് പിടിച്ചു നിന്നിരുന്നു.
ബൗളിങില്‍ ഓഫ് സ്പിന്നര്‍ അനുജാ പാട്ടിലാണ് തിളങ്ങുന്നത്. ഇതുവരെ അഞ്ച് വിക്കറ്റ് നേടി. പൂജ, പൂനം യാദവ് എന്നിവര്‍ക്ക് നാലു വിക്കറ്റ് വീതമുണ്ട്.

Story first published: Saturday, February 24, 2018, 13:54 [IST]
Other articles published on Feb 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+