Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സൈനിക തൊപ്പി ധരിച്ചതിന് ഐസിസിക്ക് പാക്കിസ്ഥാന്റെ പരാതി; ഒരു മുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല | Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ സൈനിക തൊപ്പിയണിഞ്ഞതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കി. ഐസിസിക്ക് വ്യക്തമായ പരാതി നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയുടെ നടപടി ഐസിസി ചട്ടങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്.

india

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നു. ഐസിസിയില്‍ ഇന്ത്യ സമ്മതം വാങ്ങിയത് മറ്റൊരു കാര്യത്തിനാണ്. എന്നാല്‍, ഐസിസിയുടെ അനുമതി ഇന്ത്യ ദുരുപയോഗം ചെയ്‌തെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് വക്താവ് പറഞ്ഞു. നേരത്തെ ക്രിക്കറ്റിനിടെ രാഷ്ട്രീയം കലര്‍ത്തിയതിന് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിനും ഇംഗ്ലണ്ട് കളിക്കാരന്‍ മോയിന്‍ അലിക്കും എതിരെ ഐസിസി നടപടിയെടുത്തതും പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടി. ഇതേ രീതിയില്‍ ഇന്ത്യയ്‌ക്കെതിരെയും നടപടിവേണമെന്നാണ് പാക് ബോര്‍ഡിന്റെ ആവശ്യം.

അതേസമയം, ആര്‍മി തൊപ്പി ധരിക്കുന്നതിന് ബിസിസിഐ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഐസിസി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനുമായി ആര്‍മി തൊപ്പി ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണിനോട് അനുമതി വാങ്ങുകയായിരുന്നു.

cap

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാക് ക്രിക്കറ്റില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന് വ്യപകമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരോ ബിസിസിഐയോ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Story first published: Monday, March 11, 2019, 13:55 [IST]
Other articles published on Mar 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+