ഇന്ത്യന്‍ ക്രിക്കറ്റിലെ ലോക റെക്കോര്‍ഡുകാര്‍
ക്രിക്കറ്റ് എന്നാല്‍ ഇന്ത്യക്ക് ഇപ്പോള്‍ ജീവവായുവിനെ പോലെയാണ്. അതുപോലെ തന്നെയാണ് ക്രിക്കറ്റില്‍ ഇന്ത്യ നേടിയിട്ടുള്ള പല വിജയങ്ങളും. ലോക രാജ്യങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് ഇന്ത്യക്ക് നല്‍കിയ നല്ല പേര് ചെറുതൊന്നുമല്ല.
ആധുനിക ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ ലോകത്തിന് മുന്നില്‍ ഒറ്റ ആളെ ഉണ്ടാകു. മറ്റാരുമല്ല അത്... ഇന്ത്യയുടെ സ്വന്തം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്ത കാലത്തൊന്നും ഭേദിക്കപ്പെടാന്‍ ഇടയില്ലാത്ത റെക്കോര്‍ഡുകളാണ് സച്ചിന്‍ തന്റെ പേരില്‍ കുറിച്ച് വച്ചിട്ടുള്ളത്.
സച്ചിന് മാത്രമല്ല ലോക റെക്കോര്‍ഡുകളിലെ ഇന്ത്യന്‍ സാന്നിധ്യം. ക്രിക്കറ്റിലെ ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഇന്ത്യക്കാരെ കാണാം...

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
റെക്കോര്‍ഡുകളുടെ കാര്യത്തില്‍ സച്ചിനെ വെല്ലാന്‍ അധികം ആരും ഉണ്ടാവില്ല. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം റണ്‍സ് സ്വന്തമാക്കിയ താരം സച്ചിന്‍ തന്നെ.

സെഞ്ച്വറികള്‍
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം സെഞ്ച്വറി നേടിയ താരം സച്ചിനല്ലാതെ മറ്റാര്...? 100 സെഞ്ച്വറികളാണ് സച്ചിന്റെ പേരില്‍ കുറിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 49, ടെസ്റ്റില്‍ 51. ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറികളുടെ റെക്കോര്‍ഡും സച്ചിന്റെ പേരില്‍ തന്നെ.

ഏറ്റവും അധികം കളികള്‍
ടെസ്റ്റിലായാലും ഏകദിനത്തിലായാലും ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച താരവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ. 463 ഏകദിനം, 200 ടെസ്റ്റ്.

ഡബിള്‍ സെഞ്ച്വറി
ഏകദിനത്തിന്റെ ചരിത്രത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയ താരവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ. 2010 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അത്.

കരിയര്‍ കലണ്ടര്‍
ഒരു കരിയര്‍ കലണ്ടറില്‍ ഏറ്റവും അധികം റണ്‍സ് നേടിയ റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. തൊട്ടുതാഴെയുള്ളത് രണ്ട് ഇന്ത്യക്കാര്‍ തന്നെ.. ഗാംഗുലിയും ദ്രാവിഡും.

രോഹിത് ശര്‍മ
ക്രിക്കറ്റിലെ പുത്തന്‍ റെക്കോര്‍ഡിന് ഉടമയാണ് രോഹിത് ശര്‍മ. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത്തിന്റെ പേരിലാണ്. ശ്രീലങ്കക്കെതിരെ 264 റണ്‍സ്.

രണ്ട് ഡബിള്‍ സെഞ്ച്വറി
ഏകദിനത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡും രോഹിത് ശര്‍മക്ക് തന്നെ.

സിക്‌സും ഫോറും
ഒറ്റ ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സറുകളും ഫോറുകളും പറത്തിയതിന്റെ റെക്കോര്‍ഡും രോഹിത് ശര്‍മയുടെ പേരില്‍ തന്നെ. ഓസ്‌ട്രേലിയക്കെതിരെ നേടിയ ആദ്യ ഡബിള്‍ സെഞ്ച്വറിയില്‍ 16 സിക്‌സറുകള്‍ ഉണ്ടായിരുന്നു. ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ഡബിള്‍ സെഞ്ച്വറിയില്‍ 33 ഫോറുകളും.

സെവാഗ്
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മൂന്ന് ഇന്ത്യക്കാരില്‍ ഒരാളാണ് സേവാഗ്. സെവാഗിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് രോഹിത് ശര്‍മ തകര്‍ത്തത്.

ട്രിപ്പിള്‍ സെഞ്ച്വറി
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ ഒരൊറ്റ താരമേ ഉണ്ടാകൂ... അത് മറ്റാരുമല്ല ... വീരേന്ദ്ര സെവാഗ് തന്നെ. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികളുണ്ട് സെവാഗിന്റെ പേരില്‍

പാര്‍ട്ണര്‍ഷിപ്പ്
ഏകദിനത്തിലെ മികച്ച പാര്‍ട്ണര്‍ഷിപ്പ് ഇപ്പോഴും ഇന്ത്യാക്കരുടെ പേരിലാണ്. ന്യൂസിലാന്റിനെതിരെ മൂന്നാം വിക്കറ്റില്‍ സച്ചിനും ദ്രാവിഡും ചേര്‍ന്ന് നേടിയ 331 റണ്‍സിന്റെ കൂട്ടുകെട്ടാണിത്.

വിരാട് കോലി
റെക്കോര്‍ഡുകളുടെ കാര്യത്തില് വിരാട് കോലിയും മോശമല്ല. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ ആറായിരം റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്.

സച്ചിനെ വെല്ലാന്‍ കോലി
സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരം എന്നാണ് കോലിയെ വിലയിരുത്തുന്നത്. ഏറ്റവും പെട്ടെന്ന് 20 സെഞ്ച്വറികള്‍ നേടിയ ലോക താരമാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications