Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീർഖാനും പ്രണയസാഫല്യം.. വിവാഹം കഴിഞ്ഞു.. വധു ബോളിവുഡ് നടി സാഗരിക ഗാട്‌ഗെ... ചിത്രങ്ങൾ കാണാം!

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനായി. സാഗരിക ഗാട്‌ഗെയാണു വധു. 2017 ഐ പി എൽ സീസണിടെ, ഏപ്രിൽ മാസത്തിലായിരുന്നു സഹീറിന്റെയും സാഗരികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ സഹീര്‍ ഖാന്‍ തന്നെയാണ് തങ്ങളുടെ പ്രണയബന്ധം പരസ്യമാക്കിയത്. ഇപ്പോഴിതാ പ്രൗഡഗംഭീരമായ ചടങ്ങിൽ മെഗാതാരങ്ങളുടെ വിവാഹവും കഴിഞ്ഞു.

റിസപ്ഷൻ 27ന്

റിസപ്ഷൻ 27ന്

സഹീർ ഖാന്റെയും സാഗരികയുടെയും വിവാഹ ചടങ്ങുകൾ ആർഭാടപ‍ൂർവ്വം നടന്നു. നവംബർ 27ന് മുംബൈയിലെ താജ് മഹൽ പാലസിലാണ് സഹീർ ഖാന്റെയും സാഗരികയുടെ വിവാഹ റിസപ്ഷൻ ചടങ്ങുകൾ നടക്കുക. ക്രിക്കറ്റ് ലോകത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള പ്രമുഖർ റിസപ്ഷനിൽ പങ്കെടുക്കും.

പ്രണയസാഫല്യം

പ്രണയസാഫല്യം

ഏറെ നാളുകളായുള്ള പ്രണയത്തിനൊടുവിലാണ് സഹീർ ഖാൻ സാഗരികയെ വിവാഹം ചെയ്യുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് തന്നെ മാസങ്ങളായി. ഐ പി എൽ മത്സരങ്ങൾക്കിടെ ഏപ്രിൽ മാസത്തിലായിരുന്നു സഹീർ - സാഗരിക വിവാഹ നിശ്ചയം.

സഹീർ ഖാൻ എന്ന മുത്ത്

സഹീർ ഖാൻ എന്ന മുത്ത്

സമീപകാലത്ത് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സഹീർ ഖാൻ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സഹീർ ഇപ്പോഴും ഐ പി എല്ലില്‍ കളിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 39കാരനായ സഹീർ 2018 ഐ പി എല്ലിന് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

വധു ബോളിവുഡിൽ നിന്നും

വധു ബോളിവുഡിൽ നിന്നും

മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശിയാണ് സഹീറിന്റെ ഭാര്യ സാഗരിക ഗാട്കെ. ഷാരൂഖ് ഖാന്‍ നായകനായ ബ്ലോക് ബസ്റ്റര്‍ ചിത്രം ചക്‌ദേ ഇന്ത്യയിലെ അഭിനയത്തിലൂടെ സാഗരിക പ്രശസ്തയായി. ഫോക്‌സ്, മിലേ നാ മിലേ ഹം, റഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. മറാത്തി, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രണയം പറഞ്ഞ് സഹീർ

പ്രണയം പറഞ്ഞ് സഹീർ

ഐ പി എല്‍ ക്രിക്കറ്റിനിടെയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനുമായ സഹീര്‍ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഭാര്യയുടെ ഇഷ്ടങ്ങള്‍ കണ്ട് ചിരിക്കരുത്. നിങ്ങളും അവയില്‍ ഒന്നാണ്. ജീവിതാന്ത്യം വരെയുള്ള പാര്‍ട്‌ണേര്‍സ് എന്ന് പറഞ്ഞാണ് സഹീര്‍ ഖാന്‍ സാഗരിക ഗാട്‌ഗെയുമൊത്തുള്ള ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ക്രിക്കറ്റ് ബോളിവുഡ്

ക്രിക്കറ്റ് ബോളിവുഡ്

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വിവാഹബന്ധത്തിലേർപ്പെടുന്നത് പുതിയ കാര്യമൊന്നുമല്ല. യുവരാജും ഹസല്‍ കീച്ചും പ്രണയിച്ച് വിവാഹം ചെയ്തതിന് പിന്നാലെയാണ് സഹീറും സാഗരികയും വിവാഹിതരാകുന്നത്. ഹർഭജൻ - ഗീത ബസ്ര വിവാഹം കഴിഞ്ഞിട്ടും അധിക കാലമായിട്ടില്ല.

Story first published: Thursday, November 23, 2017, 13:27 [IST]
Other articles published on Nov 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+