എങ്ങിനെ കളിക്കണമെന്ന് ആരുടെയും ഉപദേശം വേണ്ടെന്ന് കോലി
ലണ്ടന്‍: ബാറ്റിംഗില്‍ മികവു പ്രകടിപ്പിക്കാന്‍ തനിക്ക് ആരുടെയും ഉപദേശം വേണ്ടെന്ന് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. കോലി ടെസ്റ്റ് മത്സരങ്ങളില്‍ വേണ്ടത്ര മികവു പുലര്‍ത്തണമെന്നുമൊക്കെയുള്ള ചിലരുടെ കമന്റുകള്‍ക്കാണ് ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും കഴിവു തെളിയിച്ച വിരാട് കോലിയുടെ മറുപടി.
ആര്‍ക്കെങ്കിലും മുന്‍പില്‍ എന്തെങ്കിലും തെളിയിക്കാനില്ല. ഉപദേശിക്കുന്നവര്‍ അവരുടെ കാര്യം നോക്കുക. ക്രിക്കറ്റില്‍ എങ്ങിനെ കളിക്കണമെന്ന് അറിയാം. കഠിനാധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഫലം ലഭിക്കും. എന്നില്‍ നിന്നും മികച്ച പെര്‍ഫോമന്‍സ് ഞാന്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെ മികച്ച രീതിയില്‍ ബാറ്റു ചെയ്യണമെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ സീരീസും അങ്ങിനെ തന്നെ. മികച്ച പ്രകടനം എല്ലാ രാജ്യങ്ങള്‍ക്കെതിരെയും പുറത്തെടുക്കണമെന്നുതന്നെയാണ് ആഗ്രഹം. എത്ര മികച്ച പ്രകടനം പുറത്തെടുത്താലും ഏതെങ്കിലും ഒരു സീരീസില്‍ പ്രകടനം മോശമായാല്‍ അപ്പോള്‍ത്തന്നെ വിമര്‍ശകര്‍ രംഗത്തെത്തും. കഴിവുകളിലും ഫോമിലും സംശയം പ്രകടിപ്പിക്കും. വിമര്‍ശനം തൊഴിലാക്കിയവരെ അധികം ശ്രദ്ധിക്കാറില്ലെന്നും കോലി വ്യക്തമാക്കി.
ക്യാപ്റ്റന്‍ ധോണിയുടെ കീഴില്‍ വൈസ് ക്യാപ്റ്റനാവുക മികച്ച അനുഭവമാണ്. ധോണി ഓരോ സാഹചര്യത്തിലുമെടുക്കുന്ന തീരുമാനങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ടെസ്റ്റ് മാച്ചുകളില്‍ കളിക്കാനിറങ്ങും മുന്‍പ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ട്വന്റി ട്വന്റിയിലും സ്‌കോര്‍ബോര്‍ഡ് നോക്കി കളിക്കാനാണ് ഇഷ്ടമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications