Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിന് ആഗോള പ്രചാരം നല്‍കുമെന്ന് സച്ചിന്‍

ന്യൂയോര്‍ക്ക്: ക്രിക്കറ്റിന് ആഗോള തലത്തില്‍ പ്രചാരം നല്‍കുമെന്ന് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ലീഗായ ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിനായി അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുന്നത് അമേരിക്കയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാന്‍ മാത്രമല്ലെന്നും മറിച്ച് ആഗോളതലത്തില്‍ ക്രിക്കറ്റ് കായിക ഇനമാക്കുകയാണ് ലക്ഷ്യമെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ നേതൃത്വത്തിലുള്ള സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ നയിക്കുന്ന വോണ്‍സ് വാരിയേഴ്‌സ് എന്നീ ടീമുകളാണ് ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗി ഏറ്റുമുട്ടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച പ്രമുഖര്‍ ലീഗില്‍ കളിക്കും. മൂന്നുകളികളുള്ള ടൂര്‍ണമെന്റ് നവംബര്‍ 7നാണ് ആരംഭിക്കുന്നത്.

sachincupton

നേരത്തെ ചെറിയ രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് സച്ചിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ താത്പര്യം കാട്ടിയിരുന്നില്ല. എന്നാല്‍, സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് തന്റെ തീരുമാനമെന്ന് സച്ചിന്‍ വ്യക്തമാക്കി. 1975 മുതല്‍ ലോകകപ്പില്‍ 12 ടീമുകള്‍ മാത്രമാണ് മത്സരിക്കുന്നതെന്നും അതിന് മാറ്റം വരണമെന്നും സച്ചിന്‍ പറഞ്ഞു.

മുതിര്‍ന്ന താരങ്ങളുടെ കളി ആസ്വാദ്യകരമായിരിക്കില്ലെന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിന്റെ വിമര്‍ശനം സച്ചിന്‍ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും മാത്രമാണ് കളിക്കാര്‍ വിരമിച്ചതെന്നും അതിനാല്‍ മറ്റുകളികളില്‍ കളിക്കാന്‍ കഴിയില്ലെന്ന് അര്‍ഥമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ഷെയ്ന്‍ വോണും സച്ചിനൊപ്പം മാധ്യമങ്ങളുമായി സംസാരിച്ചു.

Story first published: Wednesday, November 4, 2015, 9:20 [IST]
Other articles published on Nov 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+